ജീൻസ് മാറിയണിഞ്ഞതിന് ജ്യേഷ്‌ഠൻ അനുജനെ കുത്തിക്കൊന്നു
ജീൻസ് മാറിയണിഞ്ഞതിന് ജ്യേഷ്‌ഠൻ അനുജനെ കുത്തിക്കൊന്നു
ജീന്‍സ് മാറി അണിഞ്ഞ ജ്യേഷ്‌ഠൻ അനുജനെ കുത്തിക്കൊന്നു. ഉത്തര്‍പ്രദേശ് അലഹബാദിലെ താര്‍വായിലാണ് സംഭവം നടന്നത്. രാജേന്ദ്ര(37)യാണ് അനുജൻ സുരേന്ദ്ര(35)യെ കുത്തിക്കൊന്നത്. സംഭവത്തിന് ശേഷം രാജേന്ദ്ര ഒളിവിലാണ്.
കഴിഞ്ഞ വ്യാഴാഴ്ച്ചയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. രാജേന്ദ്രയുടെ ജീന്‍സ് സുരേന്ദ്ര മാറി അണിയുകയായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും തർക്കം രൂക്ഷമായതോടെ രാജേന്ദ്ര അനുജനെ കത്തികൊണ്ട് നിരവധി തവണ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് തങ്ങൾ സംഭവ സ്ഥലത്ത് എത്തുകയും സുരേന്ദ്രയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കൊലക്ക് ഉപയോഗിച്ച കത്തി സംഭവ സ്ഥലത്തുന്നിന്ന് കണ്ടെത്തിട്ടുണ്ട്. രാജേന്ദ്രക്ക് വേണ്ടിയുള്ള തെരച്ചിൽ ഊർജിതപ്പെടുത്തിയതായും അലഹബാദ് സീനിയര്‍ പൊലീസ് സൂപ്രണ്ട് നിതിന്‍ തിവാരി പറഞ്ഞു.