9 തവണ ശ്രമിച്ചു, ഒടുവിൽ പത്താം തവണ ശ്രമം ഫലം കണ്ടു; കുഞ്ഞിനെ കൊലപ്പെടുത്താൻ ജസീല നടത്തിയ ശ്രമങ്ങൾ ഇങ്ങനെ

ഓമനിക്കാൻ കിട്ടുമ്പോഴൊക്കെ കൊലപ്പെടുത്താൻ വഴി തേടും, കുഞ്ഞിനെ കൊന്നത് ഒറ്റയ്ക്കെന്ന് ജസീല

Webdunia
വ്യാഴം, 25 ഒക്‌ടോബര്‍ 2018 (11:19 IST)
ഏഴ് മാസം പ്രായമുള്ള, തൊട്ടിലില്‍ കി‌ടത്തിയിരുന്ന കു‌ഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുട്ടിയുടെ പിതൃ സഹോദരന്റെ ഭാര്യ ജസീല(26)യെ പൊലീസ് അറസ്‌റ്റു ചെയ്‌ത വാർത്ത ഞെട്ടലോടെയാണ് പ്രദേശവാസികൾ കേട്ടത്. മുഹമ്മദലിയുടെയും ഷെമീനയുടെയും മകളായ ഫാത്തിമയെയാണ് കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
 
കുട്ടിയെ തൊട്ടിലിൽ നിന്ന് എടുത്തു കൊണ്ടുപോയി കിണറ്റിൽ ഇട്ടതാണെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കുഞ്ഞിനെ കൊലപ്പെടുത്തിയതിൽ മറ്റാർക്കും പങ്കില്ലെന്നും കൊലപാതകം ഒറ്റയ്ക്കാണ് നടത്തിയതെന്നും ജസീല പൊലീസിനോട് പറഞ്ഞു.
 
മൂന്നു മാസമായി കൊലപാതകത്തിനുള്ള അവസരം നോക്കുകയായിരുന്നു. ജസീല പൊലീസിനു നല്‍കിയ മൊഴിപ്രകാരം ഫാത്തിമ ജനിച്ചതു മുതല്‍ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. കുഞ്ഞിനെ ലാളിക്കാനെല്ലാം കിട്ടുന്ന സമയം കൊലപ്പെടുത്താനുള്ള വഴിയായിരുന്നു ജസീല നോക്കിയിരുന്നത്.
 
ഉറങ്ങിക്കിടക്കുമ്പോള്‍ തലയണ അമര്‍ത്തി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്താനായിരുന്നു ആദ്യ പദ്ധതി. പിന്നീട് കുളിപ്പിക്കുന്നതിനിടെ ബക്കറ്റിൽ മുക്കിക്കൊലപ്പെടുത്താൻ നോക്കി. എന്നാൽ, അപ്പോഴൊക്കെ കുട്ടിയുടെ മാതാവിന്റെ സാന്നിധ്യം ഉണ്ടായിരുന്നതിനാൽ അതിനൊന്നും കഴിഞ്ഞില്ല.
 
കുട്ടിയുടെ അമ്മയോടുള്ള എതിര്‍പ്പും വീട്ടില്‍ നേരിടേണ്ടി വന്ന അവഗണനയുമാണ് കൊലപാതകത്തിന് പിന്നെലെന്ന് പ്രതി കുറ്റസമ്മതം നടത്തി. കുഞ്ഞിനെ പാലുകൊടുത്ത് ഉറക്കിയ ശേഷം ഷെമീന കുളിക്കാന്‍ പോയ സമയത്താണ് ജസീല കൃത്യം നടത്തിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്എസ്എല്‍സി പരീക്ഷാ ഫലം 'നമ്മുടെ കേരളം' ആപ്പിലൂടെ വേഗത്തില്‍ അറിയാം

കോഴിക്കോട് ഒന്‍പത് വയസ്സുകാരന് അമീബിക് എന്‍സെഫലൈറ്റിസ് സ്ഥിരീകരിച്ചു; കുട്ടി കുളിച്ച കനാലിലെ വെള്ളം പരിശോധനയ്ക്ക് വിധേയമാക്കും

വിഡി സതീശന് പൂര്‍ണ പിന്തുണ, എപ്പോഴും പാര്‍ട്ടിയുടെ ശക്തനായ വക്താവായിരിക്കുമെന്ന് കെ സുധാകരന്‍

Pinarayi Vijayan: പിണറായി വിജയൻ പ്രതിപക്ഷ നേതാവ്

വീടിന്റെ പുറകുവശത്തെ വാതിൽ വഴി സ്ഥലംവിട്ട് ചെന്നിത്തല; സതീശനു അഭിനന്ദനമില്ല !

അടുത്ത ലേഖനം
Show comments