Publish Date: Wed, 24 Oct 2018 (15:31 IST)
Updated Date: Wed, 24 Oct 2018 (15:32 IST)
ശനിയാഴ്ച പകൽ കോട്ടയം റൂട്ടിൽ ട്രെയിൻ ഓടില്ല. ഏറ്റുമാനൂർ സ്റ്റേഷനിലെ പാതയിരട്ടിപ്പിക്കലിന്റെ ഭാഗമായി നിർമിച്ച പുതിയ ട്രാക്കും ഇപ്പോഴുള്ള ട്രാക്കുമായി ബന്ധിപ്പിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ശനി പകൽ കോട്ടയം വഴിയുള്ള മുഴുവൻ ട്രെയിനുകളും ആലപ്പുഴ വഴി തിരിച്ചു വിടാനാണ് തീരുമാനം.
ഏറ്റുമാനൂർ സ്റ്റേഷനിലെ പുതിയ പാതയിലൂടെ ശനിയാഴ്ച മുതൽ ട്രെയിനുകൾ ഓടിത്തുടങ്ങും. പാതകൾ പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള ജോലികൾ രാവിലെ 9.30 മുതൽ 3.30 വരെ നടക്കും. ഈ സമയം കോട്ടയം റൂട്ടിൽ ട്രെയിനുകൾ ഒന്നും ഓടില്ല.