കിണറ്റിൽ നഗ്നമായ നിലയിൽ 16കാരിയുടെ മൃതദേഹം, പീഡനത്തിന് ഇരയാക്കി കിണറ്റിൽ തള്ളി കൊലപ്പെടുത്തിയത് കൗമാരക്കാരൻ

തിങ്കള്‍, 16 മാര്‍ച്ച് 2020 (18:11 IST)
പാലക്കാട്: മുതലമടയ്ക്ക് സമീപം മൂച്ചംകുണ്ടില്‍നിന്നും കാണാതായ 16 കാരിയായ ആദിവാസി പെണ്‍കുട്ടിയുടെ മൃതദേഹം സമീപത്തെ കിണറ്റിൽനിന്നും കണ്ടെത്തിയ സംഭവം കൊലപാതകം എന്ന് പൊലീസ്. വസ്ത്രമില്ലാത്ത നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ബന്ധുവായ കൗമാരക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. 16 കാരിയെ പീഡനത്തിന് ഇരയാക്കിയ ശേഷം കിണറ്റിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു പൊലീസ് പറഞ്ഞു.   
 
പെൺകുട്ടിയോട് പ്രണയം നടിച്ച് പ്രതി സംഭവദിവസം രാത്രി സംസാരിക്കാനുണ്ട് എന്ന് പറഞ്ഞ് വിളിച്ചു വരുത്തി വീടിന് 300 മീറ്റർ അകലെയുള്ള തെങ്ങിൻ തോപ്പിലെത്തിച്ച് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. എതിർത്ത് നിലവിളിച്ച പെൺകുട്ടിയെ സമീപത്തെ കിണറ്റിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി. ഈ സമയം പെൺകുട്ടിയുടെ അമ്മയും അനുജത്തിയും ക്ഷേത്രത്തില്‍ പൊങ്കല്‍ ഉത്സവത്തിനു പോയിരിക്കുകയായിരുന്നു. 
 
പെൺക്കുട്ടിയെ കണ്ടെത്താനുള്ള തിരച്ചിൽ പ്രതി സജിവമായിരുന്നു. പെൺകുട്ടിയുടെ പിതവിന്റെ സഹോദരിമാർ ഇടയ്ക്ക് 16കാരെ അവരുടെ നാടായ കൊയമ്പത്തൂരിലേക്ക് കൊണ്ടുപോകാറുണ്ട് എന്നതിനാൽ അമ്മ വ്യാഴാഴ്ച കോയമ്പത്തൂരിലെത്തി അന്വേഷിച്ചെങ്കിലും അവിടെ എത്തിയിട്ടില്ലെന്നു കണ്ടെത്തി. പിന്നീട് വെള്ളിയാഴ്ച കൊല്ലങ്കോട് പൊലീസില്‍ പരാതി നൽകുകയായിരുന്നു. 
 
പൊലീസ് നടത്തിയ തിരച്ചിലിലാണ് അടിവസ്ത്രം മാത്രം ധരിച്ച നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കിണറ്റിൽനിന്നും കണ്ടെത്തിയത്. ഇതോടെ സമിപത്തെ ക്ഷേത്രത്തിൽ ഉത്സവത്തിന് വന്നവരെ ഉൾപ്പടെ നിരീക്ഷണത്തിലാക്കി പൊലീസ് അന്വേഷണം ആരംഭിച്ചു. സംശയങ്ങളുടെ അടിസ്ഥാനത്തിൽ കൗമാരക്കാരനെ വിശദമായി ചോദ്യം ചെയ്തതോടെയാണ് ക്രൂരമായ പീഡനവും കൊലപാതകവും പുറത്തുവന്നത്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ജലമില്ലെങ്കിൽ ജീവജാലകമുണ്ടോ? ഭൂമിയുണ്ടോ? ഈ ലോകജനദിനത്തിൽ ചിലതെല്ലാം ഓർമിക്കാം