Webdunia - Bharat's app for daily news and videos

Install App

നവജാത ശിശുവിന്റെ മരണം: രണ്ടു യുവാക്കള്‍ അറസ്റ്റില്‍

എ കെ ജെ അയ്യർ
ഞായര്‍, 11 ഓഗസ്റ്റ് 2024 (14:55 IST)
ആലപ്പുഴ: നവജാത ശിശുവിന്റെ മരണം കൊലപാതകമെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ടു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. തകഴി കുന്നുമ്മയില്‍ നടന്ന സംഭവത്തില്‍ തോമസ് ജോസഫ് (24), അരോക് ജോസഫ് (30) എന്നിവരാണ് പോലീസ് പിടിയിലായത്. തോമസ് ജോസഫിന്റെ പൂച്ചാക്കലിലെ പെണ്‍സുഹൃത്ത് കഴിഞ്ഞ എട്ടാം തീയതി പ്രസവിച്ചു. ഈ കുഞ്ഞിന്റെ മൃതദേഹം തോമസും അശോകും ചേര്‍ന്നായിരുന്നു മറവു ചെയ്തത്. കുഞ്ഞിന്റെ മരണത്തെ കുറിച്ചുള്ള പോലീസിന്റെ സംശയത്തെ തുടര്‍ന ന്നാണ് ഇവരെ ചോദ്യം ചെയ്തതും കസ്റ്റഡിയിലെടുത്തതും. 
 
ഏഴാം തീയതി പ്രസവിച്ച ഉടന്‍ കുഞ്ഞിനെ യുവാവിന്റെ കൈയില്‍ കൊടുത്തയച്ചു. പിന്നീട് യുവതി വയറു വേദനയെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. എന്നാല്‍ ആശുപത്രി അധികാരികള്‍ക്കുണ്ടായ സംശയത്തെ തുടര്‍ന്ന് രക്ഷിതാക്കളുടെ സാന്നിദ്ധ്യത്തില്‍ മാത്രമേ ചികിത്സ ചെയ്യാന്‍ കഴിയൂ എന്നറിയിച്ചു. 
 
വിവരം അറിഞ്ഞെത്തിയ രക്ഷിതാക്കള്‍ ആശുപത്രിയില്‍ എത്തിയപ്പോഴാണ് യുവതി പ്രസവിച്ച വിവരം അറിഞ്ഞത്. കുഞ്ഞിന്റെ കാര്യം ചോദിച്ചപ്പോള്‍ കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ നല്‍കാന്‍ കൊടുത്തയച്ചു എന്നു പറഞ്ഞത്. എന്നാല്‍ അന്വേഷണത്തില്‍ കുഞ്ഞിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് കുഞ്ഞിനെ കൊന്നു കുഴിച്ചുമൂടി എന്ന വിവരം പുറത്തുവന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇടുക്കി ജലാശയത്തിലേക്ക് വെള്ളം കൊണ്ടുപോകുന്ന ഇരട്ടയാര്‍ ടണലില്‍ രണ്ടുകുട്ടികള്‍ കാല്‍ വഴുതി വീണു; ഒരാളുടെ മൃതദേഹം ലഭിച്ചു

സംശയരോഗം: കൊട്ടാരക്കരയില്‍ ഭര്‍ത്താവ് ഭാര്യയുടെ കഴുത്തറുത്ത് കൊലപ്പെടുത്തി

മലയാളി യുവതിയുടെ മരണം ജോലി സമ്മര്‍ദ്ദം കൊണ്ടാണെന്ന പരാതി; കേന്ദ്രം അന്വേഷണം തുടങ്ങി

തിരുവനന്തപുരം നഗരത്തില്‍ ജലവിതരണം മുടങ്ങും; മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വാട്ടര്‍ അതോറിറ്റിയുടെ അറിയിപ്പ്

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവം: പ്രതികള്‍ രാസലഹരി ഉപയോഗിക്കാറുണ്ടെന്ന് വിവരം

അടുത്ത ലേഖനം
Show comments