Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാര്‍ത്താ അവതാരക ഫ്ലാറ്റിന്‍റെ മുകളില്‍ നിന്ന് വീണ് മരിച്ചു‍; സഹപ്രവര്‍ത്തകന്‍ കസ്‌റ്റഡിയില്‍

വാര്‍ത്താ അവതാരക ഫ്ലാറ്റിന്‍റെ മുകളില്‍ നിന്ന് വീണ് മരിച്ചു‍; സഹപ്രവര്‍ത്തകന്‍ കസ്‌റ്റഡിയില്‍

വാര്‍ത്താ അവതാരക ഫ്ലാറ്റിന്‍റെ മുകളില്‍ നിന്ന് വീണ് മരിച്ചു‍; സഹപ്രവര്‍ത്തകന്‍ കസ്‌റ്റഡിയില്‍
നോയിഡ , ശനി, 15 ഡിസം‌ബര്‍ 2018 (11:55 IST)
മാധ്യമപ്രവര്‍ത്തക ഫ്ലാറ്റിന്റെ മുകളില്‍ നിന്ന് വിണ് മരിച്ചു. സീ രാജസ്ഥാന്‍ ചാനലിലെ അവതാരകയായ രാധിക കൗശിക് ആണ് നാലാം നിലയില്‍ നിന്ന് താഴേക്ക് വീണ് മരിച്ചത്. സംഭവത്തില്‍ ഇവരുടെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ യുവാവ് പൊലീസ് കസ്‌റ്റഡിയിലാണ്.

വെള്ളിയാഴ്‌ച പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്. മദ്യലഹരിയിലാണ് രാധിക താഴേക്ക് വീണതെന്നാണ് റിപ്പോര്‍ട്ട്.

ഈ സമയം സഹപ്രവര്‍ത്തകന്‍ ഫ്ലാറ്റിലുണ്ടായിരുന്നു. ഇയാളും മദ്യപിച്ച നിലയിലായിരുന്നു. ഫ്ലാറ്റില്‍ പാര്‍ട്ടി നടന്നതായും രാധികയുടെ മുറിക്കുള്ളില്‍ നിന്നും മദ്യക്കുപ്പികള്‍ കണ്ടെടുത്തുവെന്നും പൊലീസ് പറഞ്ഞു.

താന്‍ ഭക്ഷണം കഴിക്കാനായി മുറിക്കുള്ളിലേക്ക് പോയപ്പോള്‍ രാധിക കാല്‍വഴുതി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് മുറിയില്‍ ഒപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകന്റെ മൊഴി. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്‌താല്‍ മാത്രമെ വിവരങ്ങള്‍ പുറത്ത് വരുകയുള്ളൂ എന്ന് പൊലീസ് പറഞ്ഞു.

അതേസമയം, രാധികയുടെ മരണത്തില്‍ ദുരൂഹയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത് വന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ഒടിയന് 100 കോടി കിട്ടിയിട്ടില്ല, ശ്രീകുമാർ മേനോന്റെ ലക്ഷ്യം വേറെയാണ്‘- നിർമാതാവിന്റെ വാക്കുകൾ വൈറലാകുന്നു