Webdunia - Bharat's app for daily news and videos

Install App

265 പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിച്ചു; ടീം ഡോക്‍ടര്‍ക്ക് 300 വര്‍ഷത്തെ തടവ് -മാപ്പ് പറഞ്ഞ് അധികൃതര്‍

265 പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിച്ചു; ടീം ഡോക്‍ടര്‍ക്ക് 300 വര്‍ഷത്തെ തടവ് -മാപ്പ് പറഞ്ഞ് അധികൃതര്‍

Webdunia
ബുധന്‍, 12 ഡിസം‌ബര്‍ 2018 (15:03 IST)
265 വനിതാ അത്‌ലറ്റുകളെ ലൈംഗികമായി പീഡിപ്പിച്ച ഡോക്‍ടര്‍ക്ക് 300 വര്‍ഷത്തെ തടവ് ശിക്ഷ.
അമേരിക്കയുടെ ജിം നാസ്‌റ്റിക് ടീം ഡോക്‍ടറായിരുന്ന ലാറി നാസറിനെയാണ് പല കേസുകളിലായി കോടതി ശിക്ഷിച്ചത്.

അമേരിക്കയുടെ പ്രശസ്‌ത ഒളിമ്പിക്‍സ് താരങ്ങള്‍ പോലും നാസറിന്റെ പീഡനത്തിന് ഇരയായി. അറസ്‌റ്റിലായതിനു പിന്നാലെ നിരവധി പെണ്‍കുട്ടികള്‍ കോടതിയില്‍ എത്തി ഇയാള്‍ക്കെതിരെ മൊഴി നല്‍കിയിരുന്നു. ഒരു പീഡനക്കേസില്‍ 175 വര്‍ഷം തടവാണ് കോടതി വിധിച്ചത്.

ഒളിമ്പിക് ടീമിനെ തിരഞ്ഞെടുക്കുന്നതിന്റെ ചുമതലയുള്ള യു എസ് ജിം നാസ്‌റ്റിക്‍സുമായി 1986മുതലാണ് നാസര്‍ സഹകരിക്കാന്‍ തുടങ്ങിയത്. മിഷിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ മെഡിക്കല്‍ സ്‌കൂളിലായിരുന്നു ഡ്യൂട്ടി. ഇവിടെ വെച്ചാണ് കൂടുതല്‍ പെണ്‍കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് ഇരയായത്.

അതേസമയം, പീഡനത്തിനിരയായ പെണ്‍കുട്ടികളോടും അവരുടെ മാതാപിതാക്കളോടും മാപ്പ് പറയുന്നതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ഒളിമ്പിക് കമ്മിറ്റി അറിയിച്ചു. കുട്ടികളെ സംരക്ഷിക്കാന്‍ അധികൃതര്‍ക്ക് സാധിച്ചില്ലെന്നും ഇക്കാര്യത്തില്‍ ഖേദമുണ്ടെന്നും കമ്മിറ്റി വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

വ്യോമിക സിങ്ങിന്റെയും സോഫിയ ഖുറേഷിയുടെയും പേരില്‍ വ്യാജ X അക്കൗണ്ട്

മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജയിലിൽ വെച്ച് കൊല്ലപ്പെട്ടു? പ്രചരിക്കുന്നത് ഇങ്ങനെ

'വെടിനിർത്തലിന് ദൈവത്തിന് നന്ദി': പോസ്റ്റിട്ട സല്‍മാന്‍ ഖാന്‍ പെട്ടു, കാരണമിത്

തുർക്കി ഭൂകമ്പത്തിൽ തകർന്നപ്പോൾ ആദ്യം രക്ഷക്കെത്തിയത് ഇന്ത്യ; ഇന്ന് ഇന്ത്യയെ ആക്രമിക്കാൻ ആദ്യമെത്തിയത് തുർക്കിയുടെ ഡ്രോണുകൾ

പാക് ഡ്രോണ്‍ ആക്രമണം; ഉദ്ദംപൂരില്‍ സൈനികന് വീരമൃത്യു

അടുത്ത ലേഖനം
Show comments