Select Your Language

Notifications

webdunia
webdunia
webdunia
webdunia

പശുവിന്റെ ജഡാവശിഷ്ടം കണ്ടെത്തി; മഥുരയിലെ രണ്ടു ഗ്രാമങ്ങളില്‍ സംഘർഷാവസ്ഥ

പശുവിന്റെ ജഡാവശിഷ്ടം കണ്ടെത്തി; മഥുരയിലെ രണ്ടു ഗ്രാമങ്ങളില്‍ സംഘർഷാവസ്ഥ

cattle carcasses
മഥുര , ചൊവ്വ, 11 ഡിസം‌ബര്‍ 2018 (10:12 IST)
പശുവിന്റെ ജഡാവശിഷ്ടം കണ്ടെത്തിയതിനെ തുടര്‍ന്ന് ഉത്തർപ്രദേശിലെ മഥുരയിലെ രണ്ടു ഗ്രാമങ്ങളില്‍ സംഘർഷാവസ്ഥ.

ഞായറാഴ്‌ച കോസി കലൻ എന്ന ഗ്രാമത്തിലാണ് പശുവിന്റെ അവശിഷ്‌ടങ്ങള്‍ കണ്ടെത്തിയത്. പ്രേദേശത്ത് ശക്തമായ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.

വേണ്ടി വന്നാല്‍ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ പ്രദേശത്ത് എത്തിക്കുമെന്നും നിലവിലെ സുരക്ഷാ സംവിധാനം മികച്ചതാണെന്നും പൊലീസ് വ്യക്തമാക്കി. അന്വേഷണം പൂര്‍ത്തിയാക്കി ഉത്തരവാദികളെ വേഗം കണ്ടെത്തുമെന്ന്  
ജില്ലാ മജിസ്ട്രേറ്റ് സാർവഗ്യ റാം മിശ്ര അറിയിച്ചു.

അതേസമയം, പശുവിനെ വാഹനത്തില്‍ കയറ്റിക്കൊണ്ടു പോകുന്നത് കണ്ടുവെന്ന് ജനക്പുരി സ്വദേശി പൊലീസിൽ അറിയിച്ചു. വാഹനത്തെ തടയാന്‍ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും ഇയാള്‍ പരാതിയില്‍ വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജസ്ഥാനും ഛത്തീസ്ഗഢും പിടിച്ചടക്കി കോൺഗ്രസ്, തെലങ്കാനയിൽ ടി ആർ എസ്; തകർന്നടിഞ്ഞ് ബിജെപി