ഭര്‍ത്താവ് ജോലിക്ക് പോകുന്നില്ല, പട്ടിണി മൂലം എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊന്നു - അമ്മ അറസ്‌റ്റില്‍

Webdunia
വെള്ളി, 23 ഓഗസ്റ്റ് 2019 (19:44 IST)
എട്ടു മാസം പ്രായമുള്ള കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊന്ന അമ്മ അറസ്‌റ്റില്‍. ഉത്തര്‍പ്രദേശിലെ നോയിഡയിലെ ഗോപാല്‍ഗാഹ് എന്ന ഗ്രാമത്തിലാണ് സംഭവം. മകന്‍ ദീപകിനെ കൊന്ന ഹേമ (26) എന്ന യുവതിയാണ് പിടിയിലായത്.

വീടിന് സമീപത്തുള്ള തൊഴുത്തിന് സമീപം ചാക്കിലാക്കിയ നിലയിലാണ് ആണ്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. അഴുകിയ മൃതദേഹത്തില്‍ നിന്നും ദുര്‍ഗന്ധം വന്നതോടെയാണ് വിവരം പുറത്തായത്.

മകനെ കാണാനില്ലെന്ന് യുവതി ഭര്‍ത്താവിനെയും ബന്ധുക്കളെയും അറിയിച്ചിരുന്നു. പൊലീസിലും പരാതി നല്‍കി. അന്വേഷണം നടക്കുന്നതിനിടെ അഴുകിയ നിലയില്‍ കുഞ്ഞിന്റെ മൃതദേഹം വീടിന് സമീപത്ത് നിന്നും ലഭിച്ചു. ചോദ്യം ചെയ്യലില്‍ കുഞ്ഞ് കട്ടിലില്‍ നിന്ന് വീണ് മരിച്ചതാണെന്ന് ഹേമ ആദ്യ മൊഴി നല്‍കിയെങ്കിലും പിന്നീട് സത്യം പറയുകയായിരുന്നു.

കുട്ടിയുടെ കഴുത്തില്‍ കണ്ടെത്തിയ പാടുകളാണ് യുവതിക്ക് വിനയായത്. കുഞ്ഞിന് ഭക്ഷണം വാങ്ങി നല്‍കാന്‍ പണമില്ലെന്നും, പട്ടിണി മൂലം കുട്ടി കരയുന്നത് പതിവായതോടെയാണ് ശ്വാസം മുട്ടിച്ച് കൊല നടത്തിയതെന്നും ഹേമ പൊലീസിനോട് പറഞ്ഞു. ഭര്‍ത്താവ് ജോലിക്ക് പോകാത്തതാണ് പട്ടിണിക്ക് കാരണമെന്നും യുവതി മൊഴി നല്‍കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗുരുവായൂര്‍ ഏകാദശി ഇന്ന്; പ്രാദേശിക അവധി

Rahul Mamkootathil: പീഡനക്കേസ് പ്രതി രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താന്‍ 14 ജില്ലകളിലും പ്രത്യേക സംഘം; സുഹൃത്തുക്കളെ ചോദ്യം ചെയ്യും

എസ്ഐആർ സമയപരിധി നീട്ടി, ഫോമുകൾ തിരിച്ചുനൽകാൻ ഡിസംബർ 11 വരെ സമയം

സമ്പദ് വ്യവസ്ഥ തകർന്നോ? കരുതൽ സ്വർണം വിൽക്കാനൊരുങ്ങി റഷ്യൻ കേന്ദ്രബാങ്ക്

മണ്ഡലകാലം രണ്ടാഴ്ച്ച തികയുമ്പോൾ ശബരിമലയിൽ എത്തിയത് 12 ലക്ഷത്തിനടുത്ത് തീർത്ഥാടകർ

അടുത്ത ലേഖനം
Show comments