ഓൺലൈനായി പണമിടപാടുകൾ നടത്തുന്നതിനായുള്ള എൻഇഎഫ്‌ടി സംവിധാനം ആഴ്ചയിൽ ഏഴ് ദിവസവും 24 മണിക്കൂറും ലഭ്യമാക്കാൻ ഒരുങ്ങി റിസർവ് ബാങ്ക്. ഡിസംബർ മുതൽ പുതിയ മാറ്റം നിലവിൽ വരുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കി. ഓൺലൈൻ പണമിടപാടുകൾ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
രാവിലെ എട്ട് മണിമുതൽ രാത്രി ഏഴ് മണി വരെ മാത്രമേ നിലവിൽ എൻഇഎഫ്‌ടി സംവിധാനം ലഭ്യമാകൂ. മാത്രമല്ല മാസത്തിൽ രണ്ട് ശനിയാഴ്ച ഈ സംവിധാനം പ്രവർത്തിക്കുകയുമില്ല. ഈ രീതിക്കാണ് റിസർവ് ബാങ്ക് മാറ്റം വരുത്തുന്നത്. ഒരു ബാങ്ക് അക്കൗണ്ടിൽ നിന്നും മറ്റൊരു ബാങ്കിലെ അക്കൗണ്ടിലേക്ക് പണം അയക്കുന്നതിനായുള്ള സംവിധാനമാണ് എൻഇഎഫ്‌ടി, ജൂലൈ ഒന്നുമുതൽ, എൻഇഎഫ്‌ടി, ആർടിജിഎസ് എന്നിവക്ക് ഈടാക്കിയിരുന്ന ചാർജുകൾ ഒഴിവാക്കിയിരുന്നു.