Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ് വാക്സിനെന്ന് തെറ്റിദ്ധരിപ്പിച്ച് മയക്കുമരുന്ന് കുത്തിവച്ചു; വൃദ്ധ ദമ്പതികളുടെ സ്വർണവുമായി കടന്ന് നഴ്സിങ് വിദ്യാർത്ഥികൾ

കൊവിഡ് വാക്സിനെന്ന് തെറ്റിദ്ധരിപ്പിച്ച് മയക്കുമരുന്ന് കുത്തിവച്ചു; വൃദ്ധ ദമ്പതികളുടെ സ്വർണവുമായി കടന്ന് നഴ്സിങ് വിദ്യാർത്ഥികൾ
, തിങ്കള്‍, 15 ഫെബ്രുവരി 2021 (13:37 IST)
ഹൈദരാബാദ്: കോവിഡ് 19 വാക്സിനെന്ന് തെറ്റിദ്ധരിപ്പിച്ച് വൃദ്ധ ദമ്പതികളുടെ സ്വർണം കവർന്നതായി പരാതി. മയക്കുമരുന്ന് കുത്തിവച്ച് നഴ്സിങ് വിദ്യാർത്ഥികൾ സ്വർണം കവർന്നു എന്നാണ് പരാതി. കെ ലക്ഷ്മണ്‍, കസ്തൂരി എന്നീ വൃദ്ധ ദമ്പതികളാണ് കവർച്ചയ്ക്ക് ഇരയായത്. ഹൈദരാബാദിലെ ലളിത നഗറിലെ ശനിയാഴ്ച വൈകിട്ടോടെയാണ് സംഭവം. ഹൈദെരാബാദിലെ മിർപത് സ്വദേശിയായ സ്വകാര്യ നഴ്സിങ് കോളേജ് വിദ്യാർത്ഥിനി അനുഷയ്ക്കെതിരെയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനായ ലക്ഷ്മണും ഭാര്യയും പരാതി നൽകിയിരിയ്ക്കുന്നത്.
 
അനുഷയും ഭർത്താവും ദമ്പതികളുടെ വീട്ടിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. ശനിയാഴ്ച വീട്ടിലെത്തിയ അനുഷ കൊവിഡ് വാക്സിൻ എടുത്തോ എന്ന് ദമ്പതികളോട് ആരാഞ്ഞിരുന്നു. ഇല്ല എന്ന് മറുപടി നൽകിയതോടെ തനിയ്ക്ക് കൊവിഡ് വക്സിൻ ലഭിയ്ക്കും എന്നും വൈകിട്ട് നൽകാം എന്നും അനുഷ ദമ്പതികളോട് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. വൈകിട്ട് എത്തിയ അനുഷ ദമ്പതികളിൽ മരുന്ന് കുത്തിവച്ചു. വാക്സിൻ സ്വീകരിച്ചാൽ ഉറക്കം വരുമെന്ന് അനുഷ ദമ്പതികളെ ധരിപ്പിച്ചിരുന്നു. മരുന്ന് കുത്തിവച്ചതോടെ ഇരുവരും ഉറങ്ങിപ്പോയതായി കസ്തൂരി പറയുന്നു. പിന്നീട് 6.30 ഓടെയാണ് ഉണർന്നത്. അപ്പോഴാണ് താലി മാലയും മോതിരവുമടക്കം ധരിച്ചിരുന്ന 93 ഗ്രാൻ ആഭരണങ്ങൾ നഷ്ടമായെന്ന് മനസിലായത്. ഇതോടെ ദമ്പതികൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചരിത്രകുതിപ്പ് തുടർന്ന് വിപണി, ആദ്യമായി 52,000 പോയിന്റ് പിന്നിട്ടു