Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദളിത് യുവാവിനെ വിവാഹം കഴിച്ചതിന് മകളുടെ ഗർഭം അലസിപ്പിച്ചു: അച്ഛനും ആമ്മയും അറസ്റ്റിൽ

ദളിത് യുവാവിനെ വിവാഹം കഴിച്ചതിന് മകളുടെ ഗർഭം അലസിപ്പിച്ചു: അച്ഛനും ആമ്മയും അറസ്റ്റിൽ
, വ്യാഴം, 4 ഫെബ്രുവരി 2021 (09:43 IST)
സേലം: ദളിത് യുവാവിനെ വിവാഹം കഴിച്ച മകളുടെ ഗർഭം അലസിപിച്ച മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ഭർത്താവ് ഗണേഷന്റെ പരാതിയിലാണ് അറസ്റ്റ്. സുബ്രഹ്മണി, ഗോമതി എന്നിവരാണ് അറസ്റ്റിലായത്. സേലത്തിനടുത്തുള്ള ആത്തൂരിലാണ് സംഭവം. കഴിഞ്ഞ ഓഗസ്റ്റിലാണ് വീട്ടുകാരുടെ എതിർപ്പ് വകവയ്ക്കാതെ 19 കാരി ഗണേഷനെ വിവാഹം കഴിയ്ക്കുന്നത്. യുവതി ഗർഭിണിയായതോടെ കഴിഞ്ഞ മാസം 21ന് അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് യുവതിയ്ക്ക് വീട്ടിൽനിന്നും ഫോൺ വന്നിരുന്നു. 
 
തുടർന്ന് വീട്ടിലെത്തിയ യുവതിയെ മാതാപിതാക്കൾ വീട്ടുതടങ്കലിലാക്കുകയും ആയൂർവേദ മരുന്ന് നൽകി ഗർഭം അലസിപ്പിയ്ക്കുകയുമായിരുന്നു. തന്റെ അറിവോ സമ്മതോ ഇല്ലാതെ ഭാര്യയുടെ ഗർഭം അലസിപ്പിച്ചു എന്നും ഭാര്യ മാതാപിതാക്കളുടെ തടങ്കലിലാണെന്നും ഗണേഷൻ പരാതി നൽകിയതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മാതാപിതാക്കളുടെ ക്രൂരത പുറത്തുവന്നത്. ഇവർക്കെതിരെ ജാമ്യമില്ല വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദുബായ് ഡ്യൂട്ടിഫ്രീ ലോട്ടറിയില്‍ മലയാളിക്ക് ഏഴുകോടി സമ്മാനം