Webdunia - Bharat's app for daily news and videos

Install App

മര്‍ദ്ദിച്ച അധ്യാപകനെ വിദ്യാര്‍ഥിയും രക്ഷിതാക്കളും ചേര്‍ന്ന് സ്‌കൂളില്‍ കയറി ആക്രമിച്ചു

മെര്‍ലിന്‍ സാമുവല്‍
വ്യാഴം, 26 സെപ്‌റ്റംബര്‍ 2019 (15:04 IST)
വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിച്ച അധ്യാപകനെ സ്‌കൂളില്‍ കയറി മര്‍ദ്ദിച്ച് രക്ഷിതാക്കള്‍. ഗുജറാത്തിലെ സൂറത്തിലെ ആശാദീപ് സ്കൂളിലാണ് സംഭവം. പരുക്കേറ്റ അധ്യാപകനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്‌ചയാണ് അധ്യാപകന്‍ സ്‌കൂള്‍ വരാന്തയില്‍ വെച്ച് വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചത്. ഈ ദൃശ്യങ്ങള്‍ സ്‌കൂളിലെ സിസിടിവിയില്‍ പതിയുകയും ചെയ്‌തു. സ്‌കൂളില്‍ നടന്ന വിവരം വിദ്യാര്‍ഥി വീട്ടിലെത്തി മാതാപിതാക്കളെ അറിയിച്ചു.  

ബുധനാഴ്‌ച രക്ഷിതാക്കള്‍ പരിചയക്കാരുമായി സ്‌കൂളിലെത്തിയ വിദ്യാര്‍ഥി മര്‍ദ്ദിച്ച അധ്യാപകനുമായി സംസാരിക്കുകയും തുടര്‍ന്ന് ഏറ്റമുട്ടുകയും ചെയ്‌തു. തുടര്‍ന്ന് രക്ഷിതാക്കളും ഒപ്പമുള്ളവരും അധ്യാപകനെ മര്‍ദ്ദിക്കുകയായിരുന്നു. ക്ലാസില്‍ നിന്നാണ് അധ്യാപകനെ വലിച്ചിറക്കി മര്‍ദ്ദിച്ചത്.

രണ്ട് സംഭവങ്ങളുടെയും ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായാണ് വിവരം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്രെയിനിലെ ടോയ്‌ലറ്റില്‍ നിന്നും വിചിത്രമായ ശബ്ദം; ഞെട്ടലില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍

ഗുരുതര വൈകല്യങ്ങളുമായി കുഞ്ഞ് ജനിച്ചു; ആലപ്പുഴയില്‍ നാലു ഡോക്ടര്‍മാര്‍ക്കെതിരെ കേസ്

സംസ്ഥാനത്ത് അംഗീകാരമില്ലാത്ത 827 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

വരുമാനം 2034 മുതല്‍ ലഭിക്കും; വിഴിഞ്ഞം അനുബന്ധ കരാറില്‍ ഒപ്പിട്ടു

ഇരുട്ടായാല്‍ ബൈക്കില്‍ കറക്കം, സ്ത്രീകളെ ഉപദ്രവിക്കുന്നത് പ്രധാന ഹോബി; തൃശൂരില്‍ യുവാവ് പിടിയില്‍

അടുത്ത ലേഖനം
Show comments