Webdunia - Bharat's app for daily news and videos

Install App

മുസ്‌ലീം പെൺകുട്ടിയെ പ്രണയിച്ച യുവാവിനെ യുവതിയുടെ വീട്ടുകാര്‍ അമ്മയുടെ മുന്നിലിട്ട് വെ​ട്ടി​ക്കൊ​ന്നു

മുസ്‌ലീം പെൺകുട്ടിയെ പ്രണയിച്ച യുവാവിനെ അമ്മയുടെ മുന്നിലിട്ട് വെ​ട്ടി​ക്കൊ​ന്നു

Webdunia
ശനി, 3 ഫെബ്രുവരി 2018 (12:02 IST)
മു​സ്‌​ലിം പെ​ൺ​കു​ട്ടി​യെ പ്ര​ണ​യി​ച്ച യുവാവിനെ അമ്മയുടെ മുന്നില്‍ വെച്ച് യുവതിയുടെ വീട്ടുകാര്‍  വെട്ടിക്കൊന്നു. ഫോട്ടാഗ്രാഫറായ അങ്കിത് (23) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അ​മ്മ​യും അ​ച്ഛ​നും അ​മ്മാ​വ​നും അ​റ​സ്റ്റി​ലാ​യി. ഡ​ൽ​ഹി​യി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം.

വ്യത്യസ്ഥ സമുദായത്തില്‍ പെട്ട അങ്കിതും ഇ​രു​പ​തു​കാ​രി​യാ​യ പെണ്‍കുട്ടിയും തമ്മില്‍ മൂന്നു വര്‍ഷമായി പ്രണയത്തിലായിരുന്നു. ഇരുവരുടെയും ബന്ധം വീ​ട്ടു​കാ​ർ അം​ഗീ​ക​രി​ച്ചി​രു​ന്നി​ല്ല. ഇവര്‍ വിവാഹം കഴിക്കുമെന്ന സൂചന ലഭിച്ചതോടെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അങ്കിതിനെ നടുറോഡിലിട്ട് വെട്ടിക്കൊല്ലുകയായിരുന്നു.

പെ​ൺ​കു​ട്ടി​യു​ടെ അ​ച്ഛ​നും അ​മ്മ​യും അ​മ്മാ​വ​നും പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത ഒ​രു സ​ഹോ​ര​നും ചേ​ർ​ന്നാ​ണ് അ​ങ്കി​തി​നെ ആ​ക്ര​മി​ച്ച​ത്. ബ​ഹ​ളം​കേ​ട്ട് വീ​ടി​നു പു​റ​ത്തേ​ക്കു​വ​ന്ന അ​ങ്കി​തി​ന്‍റെ അ​മ്മ​ കമലേഷിന്റെ മു​ന്നില്‍ വെച്ചായിരുന്നു ​ആ​ക്ര​മ​ണം. തടയാന്‍ ശ്രമിച്ച കമലേഷിനെ പെണ്‍കുട്ടിയുടെ അമ്മ തടഞ്ഞു വെച്ച് മര്‍ദ്ദിച്ചു. അമ്മയെ മര്‍ദ്ദിക്കുന്നത് തടയാന്‍ അങ്കിത് ശ്രമിക്കുന്നതിനിടെ അ​ങ്കി​തിന്റെ കഴുത്തിന് വെട്ടുകയായിരുന്നു.

രക്തം വാര്‍ന്ന് റോഡില്‍ കിടന്ന മകനെ ആശുപത്രിയിലെത്തിക്കാന്‍ കരഞ്ഞ് പറഞ്ഞിട്ടും ഫോട്ടോ എടുക്കുകയല്ലാതെ ആരും സഹായിച്ചില്ലെന്ന് കമലേഷ് പറഞ്ഞു. അങ്കിതിന്റെ സമീപവാസിയായിരുന്നു കോളോജ് വിദ്യാര്‍ഥിയായ പെണ്‍കുട്ടി. ഇരുവരും പ്രണയത്തിലായതോടെ പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ർ താ​മ​സം മാ​റി പോയിരുന്നുവെങ്കിലും ബന്ധം തുടര്‍ന്നതാണ് വീട്ടുകാരെ പ്രകോപിപ്പിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരള പോലീസിന്റെ ഡിഡാഡ് പദ്ധതി: ഡിജിറ്റല്‍ ചങ്ങലയില്‍നിന്നു രക്ഷപ്പെട്ടത് 775 കുട്ടികള്‍

ലോകത്തെവിടെ നിന്നും വിവാഹം രജിസ്റ്റര്‍ ചെയ്യാം; കെ സ്മാര്‍ട്ടില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 21344 വിവാഹങ്ങള്‍

ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ഗണഗീതവും വിപ്ലവഗാനവും ആലപിച്ച സംഭവം: കര്‍ശന നടപടിയെന്ന് ദേവസ്വം ബോര്‍ഡ്

തൃശൂര്‍ക്കാര്‍ക്ക് പറ്റിയ അബദ്ധം; സുരേഷ് ഗോപിയെ ട്രോളി ഗണേഷ് കുമാര്‍

പെട്രോളിനും ഡീസലിനും വില കൂടും; എക്‌സൈസ് ഡ്യൂട്ടി രണ്ട് രൂപ വര്‍ദ്ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍

അടുത്ത ലേഖനം
Show comments