പാളം മുറിച്ചുകടക്കവെ ട്രെയിൻ എഞ്ചിൻ തട്ടി മൂന്നുവയസുള്ള കുട്ടിയുൾപ്പെടെ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു
പാളം മുറിച്ചുകടക്കവെ ട്രെയിൻ എഞ്ചിൻ തട്ടി മൂന്നുവയസുള്ള കുട്ടിയുൾപ്പെടെ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു
ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ എഞ്ചിൻ തട്ടി മൂന്നുവയസുള്ള കുട്ടിയുൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. പൊസോട്ട് സത്തിയടുക്കത്തെ പരേതനായ കെടി അബൂബക്കറിന്റെ മക്കളായ ആമിന (50), സഹോദരി ആയിഷ (40) മൂന്ന് വയസുള്ള മകൻ താമിൽ എന്നിവരാണ് മരിച്ചത്.
ഉച്ചയോടെ മഞ്ചേശ്വരം റെയിൽവെ സ്റ്റേഷന് സമീപത്താണ് അപകടമുണ്ടായത്.
കാസര്‍കോട് ഭാഗത്തുനിന്ന് മംഗളൂരുവിലേക്കുള്ള ട്രെയിൻ കടന്നുപോയ ഉടനെ ഇവർ പാളം മുറിച്ചു കടക്കുകയായിരുന്നു. ഈ സമയത്ത് മംഗളൂരു ഭാഗത്തുനിന്ന് അടുത്ത ട്രാക്കിലൂടെ വന്ന എഞ്ചിനിടിച്ചാണ് മൂന്നു പേരും മരിച്ചത്.
ട്രെയിനിന്റെ ശബ്ദത്തിനിടെ എഞ്ചിൻ വരുന്നത് ശ്രദ്ധയിൽ പെടാത്തതാണ് അപകടത്തിന് ഇടയാക്കിയത്. മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.