Select Your Language

Notifications

webdunia
webdunia
webdunia
webdunia

പതിനാറുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ബന്ധുകൂടിയായ 67 കാരന് 29 വര്‍ഷം കഠിനതടവ്

Pocso Case, Arrest

എ കെ ജെ അയ്യർ

, തിങ്കള്‍, 28 ഏപ്രില്‍ 2025 (15:35 IST)
മലപ്പുറം: പതിനാകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയും അതിജീവിതയുടെ ബന്ധുവും കൂടിയായ 67 കാരന് കോടതി 29 വര്‍ഷത്തെ കഠിന തടവ് ശിക്ഷ വിധിച്ചു.ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനായി ബസ് സ്റ്റാന്റിലെത്തിയ പെണ്‍കുട്ടിയെ ഓഫീസ് റൂമിലേക്ക് നിര്‍ബ്ബന്ധിച്ചു കൂട്ടിക്കൊണ്ടു പോയി  പീഡിപ്പിച്ചു. പ്രതി കുട്ടിയുടെ മാതാവിന്റെ അമ്മാവനാണ്.  മഞ്ചേരി ഫാസ്റ്റ് ട്രാക് സ്പെഷ്യല്‍ കോടതിയാണ് 29 വര്‍ഷം കഠിന തടവും 100000 രൂപ പിഴയും ശിക്ഷ വിധിച്ചത്.
 
അതിജീവിതയുടെ മാതാവിന്റെ അമ്മാവനായ പ്രതിയെയാണ് ജഡ്ജ് എസ് രശ്മി ശിക്ഷിച്ചത്. 2022 ജനുവരി 31നു വൈകീട്ട് നാലരക്ക് ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനായി കൊണ്ടോട്ടി ബസ് സ്റ്റാന്റിലെത്തിയതായിരുന്നു പെണ്‍കുട്ടി. ഇവിടെ നിന്നും ബസ് സ്റ്റാന്റിനടുത്തുള്ള പ്രതിയുടെ ഓഫീസ് റൂമിലേക്ക് നിര്‍ബ്ബന്ധിച്ചു കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു എന്നാണ് കേസ്. 
 
അന്നത്തെ കൊണ്ടോട്ടി പൊലീസ് സബ് ഇന്‍സ്പെക്ടറായിരുന്ന ഫാതില്‍ റഹ്മാന്‍ ആണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.  
 
 പോക്‌സോ ആക്ടിലെ അഞ്ച് (എന്‍) വകുപ്പു പ്രകാരം 20 വര്‍ഷം കഠിന തടവ്, 70000 രൂപ പിഴ, പിഴയടച്ചില്ലെങ്കില്‍ ഏഴ് മാസത്തെ അധിക തടവ്, 9 (എന്‍) വകുപ്പ് പ്രകാരം അഞ്ച് വര്‍ഷം കഠിന തടവ്, 20000 രൂപ പിഴ, പിഴയടച്ചില്ലെങ്കില്‍ രണ്ടു മാസത്തെ അധിക തടവ് എന്നിങ്ങനെയാണ് ശിക്ഷ. 
 
ഇതിനു പുറമെ ഇന്ത്യന്‍ ശിക്ഷാ നിയമം 342 പ്രകാരം കുട്ടിയെ തടഞ്ഞുവെച്ചതിന് ഒരു വര്‍ഷത്തെ കഠിന തടവും 366 വകുപ്പ് പ്രകാരം തട്ടിക്കൊണ്ടു പോയതിന് മൂന്നു വര്‍ഷത്തെ കഠിന തടവ്, 10000 രൂപ പിഴ . പ്രതിയെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഴ കനക്കുന്നു; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ഇടിമിന്നല്‍ മുന്നറിയിപ്പും