Publish Date: Mon, 01 Jul 2024 (21:12 IST)
Updated Date: Mon, 01 Jul 2024 (20:59 IST)
മലപ്പുറം: എട്ടുവയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിയായ 27 കാരനെ കോടതി 55 വർഷം കോടതി തടവിനു ശിക്ഷിച്ചു. എടക്കര ഉണിചന്തം പുതുവൻ ചോല ജിൻഷാദിനെ യാണ് കോടതി 55 വർഷം കഠിന തടവിനും 85000 രൂപാ പിഴയും വിധിച്ചത്.
2021 നവംബർ ഒന്നാം തീയതിയും അതിനു മുമ്പ് രണ്ടു തവണയുമാണ് പ്രതി ബാലനെ പീഡിപ്പിച്ചത്. ചൂണ്ടയിടാനെന്നു പറഞ്ഞു കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് കേസ്.
എടക്കര ഇൻസ്പെക്ടർ പി.എസ്.മൻജിത് ലാൽ ആണ് അന്വേഷണം നടത്തി കുറ്റപത്രം സമർപിച്ചത്. നിലമ്പൂർ ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി ജഡ്ജി കെ.പി. ജോയ് ആണ് കേസിൽ വിധി പ്രസ്താവിച്ചത്. പ്രതിയെ തവനൂർ ജയിലിലേക്കയച്ചു.