വിദ്യാര്‍ത്ഥികൾക്ക് നേരെ ലൈംഗികാതിക്രമം : സ്‌കൂള്‍ ബസ് ഡ്രൈവറും സഹായിയും അറസ്റ്റില്‍.

എ കെ ജെ അയ്യർ
ഞായര്‍, 12 ജനുവരി 2025 (13:29 IST)
കൊല്ലം : വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തി എന്ന പരാതിയില്‍ സ്‌കൂള്‍ ബസ് ഡ്രൈവര്‍ തൃക്കോവില്‍വട്ടം സ്വദേശി സാബു (53), മുഖത്തല സ്വദേശി സുഭാഷ് (51) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. തങ്ങള്‍ക്ക് നേരെ ഉപദ്രവം ഉണ്ടായതിനെ  തുടര്‍ന്നാണ് വിദ്യാര്‍ത്ഥിനികള്‍ സ്‌കൂള്‍ അധികൃതരെ വിവരം അറിയിച്ചത്.
 
 സ്‌കൂള്‍ ബസില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും ശരീരത്തില്‍ സ്പര്‍ശിക്കുകയും, ലൈംഗിക ചുവയോടെ സാസാരിക്കുകയും ചെയ്യുമായിരുന്നുവെന്നാണ് വിദ്യാര്‍ത്ഥികളുടെ പരാതി.മാസങ്ങളായി ശല്യം തുടരുകയായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. തുടര്‍ന്നാണ് സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ത്ഥികളുടെ പരാതി ശക്തികുളങ്ങര പൊലീസിന് കൈമാറിയത്. രഹസ്യമൊഴി എടുത്ത ശേഷമാണ് പ്രതികളായ സാബുവിനെയും സുഭാഷിനെയും ശക്തികുളങ്ങരെ പൊലീസ് അറസ്റ്റ് ചെയ്തത്
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബജറ്റ് അവതരിപ്പിക്കുന്നതിനു മുമ്പുതന്നെ എതിര്‍ക്കാന്‍ തിരക്കഥ തയ്യാറാക്കുന്ന കാലമാണിത്: സുരേഷ് ഗോപി

'പോറ്റി എങ്ങനെയാണ് സോണിയ ഗാന്ധിയുടെ വീട്ടിലെത്തിയത്, കോണ്‍ഗ്രസുമായുള്ള ബന്ധം എന്താണ്': കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

പാക്കിസ്ഥാനേയും ചൈനയേയും പ്രകോപിപ്പിച്ച് അമേരിക്ക: മുഴുവന്‍ കശ്മീരും ഇന്ത്യയുടെ ഭാഗമായ ഭൂപടം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു

Union Budget 2026: കേരളം പ്രതീക്ഷിച്ചത് അതിവേഗ റെയിൽപാത, എയിംസ് കിട്ടിയത് കടലാമ സംരക്ഷണം, നാളികേര പ്രോത്സഹനം

എഫ് ആന്റ് ഒ നികുതി വർധന: ഓഹരി വിപണി നേരിട്ടത് വൻ തകർച്ച

എല്ലാം കാണുക

ഏറ്റവും പുതിയത്

ബാധ ഒഴിപ്പിക്കലിന്റെ പേരില്‍ 16 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മുരാരു തന്ത്രി അറസ്റ്റില്‍

മണിക്കൂറുകളോളം ഓണ്‍ലൈന്‍ ഗെയിം കളിച്ചതിനെ തുടര്‍ന്ന് തലച്ചോറില്‍ രക്തസ്രാവം ഉണ്ടായ 22 കാരന്‍ മരിച്ചു

അമേരിക്കയുടെ സൈനികവിന്യാസത്തെ പേടിയില്ല, യുറേനിയം സമ്പുഷ്ടീകരണം അവസാനിപ്പിക്കാൻ പദ്ധതിയില്ലെന്ന് ഇറാൻ

സ്വർണത്തിന് ഇന്നും വില കൂടി; പവന് വർധിച്ചത് 1640 രൂപ

പ്രധാനമന്ത്രിയെ കാണാൻ ബിജെപി കൗൺസിലർമാർ ഡൽഹിക്ക്, സംഘത്തിനൊപ്പം ആർ ശ്രീലേഖയില്ല

അടുത്ത ലേഖനം
Show comments