ഇടുക്കി: വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നാര്‍ ഗുണ്ടുമല എസ്റ്റേറ്റ് ഫാക്ടറി ഡിവിഷനിലെ മം കാരനായ മുരുകേശി നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട് ഷോളയാറില്‍ നിന്നാണ് പ്രതിയെയും കുട്ടിയേയും കണ്ടെത്തിയത്.
കോട്ടയം ജില്ലയിലെ സ്‌കൂളില്‍ നിന്നാണ് ഇയാള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ കാണാതായതിനെ തുടര്‍ന്നാണ് മൂന്നാര്‍ സ്വദേശികളായ മാതാപിതാക്കള്‍ പോലീസില്‍ പരാതിപ്പെട്ടത്. മൂന്നാര്‍ എസ്. എച്ച്. ഒ രാജന്‍ കെ. അരമനയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടി ദേവികുളം കോടതിയില്‍ ഹാജരാക്കിയത്.