Publish Date: Sun, 17 Dec 2023 (12:10 IST)
Updated Date: Sun, 17 Dec 2023 (11:43 IST)
തിരുവനന്തപുരം : പോക്സോ കേസിൽ പ്രതിയായ പത്തൊമ്പതുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. പേരൂർക്കട കരകുളം മുല്ലശേരി സൂര്യ ഗാർഡൻസിൽ രാഹുൽ ആണ് അറസ്റ്റിലായത്.
പത്താം ക്ലാസ് വിദ്യാർത്ഥിയെ ഇൻസ്റ്റാഗ്രാം വഴിയാണ് യുവാവ് പരിചയപ്പെട്ടത്. പെൺകുട്ടിയുമായി അടുത്ത ശേഷം ഇയാൾ കുട്ടിയുടെ അർദ്ധ നഗ്ന ഫോട്ടോ കൈവശപ്പെടുത്തി. പിന്നീട് ഈ ചിതം പെൺകുട്ടിയുടെ ബന്ധുവിന് ഇൻസ്റ്റാഗ്രാം വഴി അയച്ചു കൊടുക്കുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.