Webdunia - Bharat's app for daily news and videos

Install App

എ​ട്ടു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി; സുരക്ഷാ ഉദ്യോഗസ്ഥന്‍ അറസ്‌റ്റില്‍

എ​ട്ടു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി; സുരക്ഷാ ഉദ്യോഗസ്ഥന്‍ അറസ്‌റ്റില്‍

Webdunia
ശനി, 10 ഫെബ്രുവരി 2018 (11:59 IST)
എ​ട്ടു വ​യ​സു​കാ​രി​യെ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേസില്‍ സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍.  അറസ്‌റ്റില്‍. ദീ​പ​ക് ഖ​ജൂ​രി​യ (28) എ​ന്ന യു​വ ഉദ്യോഗസ്ഥനെയാണ് ക്രൈം ​ബ്രാ​ഞ്ചി​ന്‍റെ പ്ര​ത്യേ​ക സംഘം അറസ്‌റ്റ് ചെയ്‌തത്. ഇയാള്‍ക്കൊപ്പം ഒരു കൗ​മാ​ര​ക്കാ​രനും പിടിയിലായി.

ക​ഴി​ഞ്ഞ മാ​സം പ​ത്തി​നാ​ണ് ജമ്മു കശ്‌മീരിലെ ക​ത്വ ജി​ല്ല​യി​ലെ ര​സാ​ന​യി​ൽ​നി​ന്നു പെ​ണ്‍​കു​ട്ടി​യെ കാ​ണാ​താ​കു​ന്ന​ത്. ഒരാഴ്‌ചയ്‌ക്കു ശേഷം ക്രൂരമായി പീഡിപ്പിക്കപ്പെട്ട നിലയില്‍ കുട്ടിയുടെ ശരീരം കണ്ടെത്തുകയായിരുന്നു.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ കൗ​മാ​ര​ക്കാ​രന്‍ പിടിയിലായെങ്കിലും യഥാര്‍ഥ പ്രതിയെ രക്ഷപ്പെട്ടുവെന്ന് ആരോപിച്ച് കുട്ടിയുടെ വീട്ടുകാര്‍ നടത്തിയ പ്രതിഷേധം ശക്തമായതോടെ കേസ് ക്രൈം ​ബ്രാ​ഞ്ച് ഏറ്റെടുക്കുകയായിരുന്നു.

ക്രൈം ​ബ്രാ​ഞ്ച് സം​ഘം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഖ​ജൂ​രി​യും കൗ​മാ​ര​ക്കാ​രനും ചേര്‍ന്നാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്ന് വ്യക്തമായത്. ത​ട​വി​ലാ​ക്കപ്പെട്ട കുട്ടിയെ ദിവസങ്ങളോളം ഇരുവരും ലൈംഗികമായി ഉപയോഗിച്ചുവെന്നും കണ്ടെത്തി.

സം​ഭ​വ​​ത്തി​ൽ ഖ​ജൂ​രി​യ​യു​ടെ പ​ങ്ക് വെ​ളി​പ്പെ​ടു​ത്തു​ന്ന തെ​ളി​വ് ല​ഭി​ച്ച​താ​യും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​റി​യി​ച്ചു. അതേസമയം, സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്ന് ക്രൈം ​ബ്രാ​ഞ്ച് അന്വേഷിക്കുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ബിജെപി സംസ്ഥാന അധ്യക്ഷ പദവി, എം ടി രമേശിന് സാധ്യത, ശോഭാ സുരേന്ദ്രന്റെ പേരും പരിഗണനയില്‍

ഒരു രാജ്യം ഒരു തിരെഞ്ഞെടുപ്പ്: നടപ്പിലാക്കുക 2034ൽ ആദ്യം തിരെഞ്ഞെടുപ്പ് കേന്ദ്രഭരണ പ്രദേശങ്ങളിൽ

ഉത്തരേന്ത്യയിൽ അതിശൈത്യം, ഡൽഹിയിൽ താപനില വീണ്ടും 5 ഡിഗ്രിയ്ക്ക് താഴെ

ശബരിമല : അയ്യപ്പന്മാർക്കായി കൂടുതൽ സ്പെഷൽ ട്രെയിൻ സർവീസുകൾ

ചേർത്തലയിൽ വാഹനാപകടം: രണ്ടു പേർ മരിച്ചു

അടുത്ത ലേഖനം
Show comments