Select Your Language

Notifications

webdunia
webdunia
webdunia
Sunday, 20 April 2025
webdunia

സനുഷയ്ക്ക് വേണ്ടി സംസാരിക്കാൻ മലയാള താരങ്ങളില്ല, വനിതാ സംഘടനകളുമില്ല!

സനുഷയ്ക്ക് പിന്തുണയുമായി തമിഴ് സിനിമാ ലോകം

സനൂഷ
, തിങ്കള്‍, 5 ഫെബ്രുവരി 2018 (08:12 IST)
ട്രെയിന്‍ യാത്രയ്ക്കിടെ അപമാനിക്കാന്‍ ശ്രമിച്ചയാള്‍ക്കുനേരെ ശക്തമായി പ്രതികരിച്ച നടി സനൂഷയെ മലയാള സിനിമാലോകം കൈവെടിഞ്ഞപ്പോൾ പൂർണ പിന്തുണയുമായി തമിഴ് സിനിമാലോകം. നടിക്ക് പിന്തുണയുമായി തമിഴ് സിനിമയിൽ നിന്നും മഞ്ജിമ മോജനും നടൻ ശശികുമാറും താരത്തിന് പിന്തുണ അറിയിച്ച് രംഗത്തെത്തി. 
 
സ്ത്രീകള്‍ക്കുനേരെ നടക്കുന്ന അക്രമങ്ങള്‍ അപലപനീയമാണെന്ന് ശശികുമാര്‍ വ്യക്തമാക്കി. അതു പോലെ തന്നെ മനുഷ്യത്വരഹിതമാണ് ഇത്തരം സംഭവങ്ങള്‍ കണ്‍മുന്‍പില്‍ കാണുമ്പോള്‍ സഹായിക്കാതെ നോക്കി നില്‍ക്കുന്നത്. സ്ത്രീകളുടെ സ്വാതന്ത്യം സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. 
 
സംഭവത്തിന് തൊട്ടുപിന്നാലെ മഞ്ജിമ തന്റെ പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു. ‘ട്രെയിനിലെ സഹായാത്രികര്‍ എന്താലോചിച്ചു കൊണ്ടിരിക്കുകയായിരുന്നാവോ?’ എന്നൊരു പരിസാഹത്തിലാണ് മഞ്ജിമ തന്റെ ട്വിറ്ററിലൂടെ ചോദിച്ചിരിക്കുന്നത്. സനുഷയ്ക്കൊപ്പം ഉണ്ടായിരുന്ന മറ്റ് സഹയാത്രികളെ പരിഹസിച്ചുകൊണ്ടുള്ള മഞ്ജിമ മോഹന്‍ ട്വീറ്റ് ഇതിനകം തന്നെ വൈറലായിട്ടുണ്ട്.
 
വ്യാഴാഴ്ച പുലര്‍ച്ചെ മംഗലാപുരം - തിരുവനന്തപുരം മലബാര്‍ എക്സ്പ്രസില്‍ ഉറങ്ങിക്കിടക്കവേ ഒരാള്‍ നടിയുടെ ചുണ്ടില്‍ സ്പര്‍ശിക്കുകയായിരുന്നു. കന്യാകുമാരി സ്വദേശിയായ ആന്‍റോബോസ്(40) ഈ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പിടിയിലായി.
 
പേടികൂടാതെ ഓരോ സ്ത്രീക്കും ജീവിക്കാനുള്ള സാഹചര്യമുണ്ടാകണമെന്നും അങ്ങനെയൊരു വിശ്വാസം സ്ത്രീകളില്‍ വളരാനിടയാക്കണമെന്നും സനൂഷ പറഞ്ഞു. പെണ്‍കുട്ടികള്‍ക്ക് പ്രതികരിക്കാന്‍ ഇതൊരു പ്രചോദനമാകട്ടെ. എന്നാല്‍ നാട്ടുകാരുടെ മനോഭാവത്തേക്കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്നും സനൂഷ പ്രതികരിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബിനോയ്ക്കനുകൂലമായ കോടതി വിധി; പത്രസമ്മേളനത്തില്‍ നിന്ന് മര്‍സൂഖി പിന്തിരിഞ്ഞു, കോടിയേരിക്കും മകനും ആശ്വാസം