പന്ത്രണ്ട് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി; 11കാരൻ അറസ്റ്റിൽ; സംഭവം കോട്ടയത്ത്

പെണ്‍കുട്ടിയുടെ ഗര്‍ഭം അലസിയതോടെയാണ് പീഡനം പുറംലോകം അറിയുന്നത്.

Webdunia
ഞായര്‍, 18 ഓഗസ്റ്റ് 2019 (17:38 IST)
പന്ത്രണ്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ 11കാരനെതിരേ പൊലീസ് പോക്സോ കേസ് ചുമത്തി. പെണ്‍കുട്ടിയുടെ ഗര്‍ഭം അലസിയതോടെയാണ് പീഡനം പുറംലോകം അറിയുന്നത്.അടുത്ത ബന്ധുക്കളായ ഇരുവരും ഒരുവീട്ടിലാണ് താമസം. ഇതിനിടെയാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത്. ഇത് ആരും അറിഞ്ഞതുമില്ല. സ്‌കൂളില്‍ വച്ച് തലകറങ്ങി വീണ പെണ്‍കുട്ടിയെ അധ്യാപകര്‍ ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ വച്ച് ഗര്‍ഭം അലസിയതോടെയാണ് ഡോക്ടര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിച്ചത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പന്ത്രണ്ടുകാരിയെ കണ്ടപ്പോഴാണ് പീഡനവിവരം പുറത്തുവരുന്നത്. ഇതേത്തുടര്‍ന്നാണ് കേസ് എടുത്തത്. 
 
ഇതോടെ കുട്ടിക്കെതിരെ പോക്‌സോ കേസ് ചുമത്തി പൊലീസ് കേസെടുത്തു. പതിനൊന്നുകാരനെ ഡിഎൻഎ പരിശോധനക്ക് ഉടൻ വിധേയനാക്കും.പെണ്‍കുട്ടിയുടേയും ആണ്‍കുട്ടിയുടേയും വീട്ടുകാര്‍ താമസിക്കുന്നത് കോട്ടയം ജില്ലയിലാണ്  ഇവര്‍ കുറച്ചു കാലം മുമ്പ് ഇടുക്കി ജില്ലയിലെ ഒരു പ്രദേശത്ത്  താമസിച്ചിരുന്നു. ഈ സമയത്താണ് പീഡനം നടന്നത്. ചാപിള്ളയായി പുറത്തു വന്നതില്‍ ഡി എന്‍ എ ടെസ്റ്റ് നടത്തി കുട്ടിയുടെ പിതൃത്വം നിർണയിക്കാനാണ് പൊലീസ് ഒരുങ്ങുന്നത്. പീഡകന്‍ 11കാരന്‍ തന്നെയാണോ അതോ മറ്റാരെങ്കിലും പെണ്‍കുട്ടിയെ ചൂഷണം ചെയ്ത ശേഷം കുറ്റം പതിനൊന്നുകാരനില്‍ ആരോപിക്കുകയാണോ എന്ന സംശയവും പൊലീസിനുണ്ട്. കോട്ടയം ജില്ലയിലാണ് ഇപ്പോൾ താമസമെങ്കിലും  പീഡനം നടന്നത് ഇടുക്കി ജില്ലയിലായതുകൊണ്ട്   കേസ് അവിടത്തെ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറിയെന്നാണ് വിവരം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല വൃതത്തിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിച്ച് സ്‌കൂളിലെത്തി; തൃശൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസില്‍ വിലക്ക്

പനിയെ തുടര്‍ന്നു ചികിത്സ തേടിയ യുവാവിന്റെ കരളില്‍ മീന്‍ മുള്ള്; ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ ട്രാക്കില്‍ നിന്ന് ഒരാളുടെ കാല്‍ കണ്ടെത്തി

ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടക കുഴഞ്ഞുവീണു മരിച്ചു

നടി ഊർമിള ഉണ്ണി ബിജെപിയിൽ, നരേന്ദ്രമോദി ഫാനാണെന്ന് പ്രതികരണം

അടുത്ത ലേഖനം
Show comments