ഉന്നാവോ; പെൺകുട്ടിയുടെ നില അതീവഗുരുതരം, അഭിഭാഷകനേയും ഡൽഹിയിലേക്ക് മാറ്റി

ചൊവ്വ, 6 ഓഗസ്റ്റ് 2019 (14:10 IST)
ഉന്നാവോയിൽ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ഡൽഹിയിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേക്ക് മാറ്റിയതിനു പിന്നാലെ പെൺകുട്ടിയുടെ അഭിഭാഷകനെ ഇന്ന് രാവിലെ ഡൽഹിയിലേക്ക് മാറ്റി. 
 
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരും ലക്‌നോവിൽ ചികിത്സയിലായിരുന്നു. ഇരുവരെയും ഉടൻ തന്നെ എയർലിഫ്ട് ചെയ്ത് ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് മാറ്റിയത്. പെൺകുട്ടിയുടെ നില അതീവ ഗുരുതരമായി തന്നെ തുടരുകയാണെന്നാണ് റിപ്പോർട്ട്. 
 
ബ്ലഡ് പ്രേഷറിലെ വ്യതിയാനം ആശങ്കാജനകമാണെന്ന് മെഡിക്കൽ ബുള്ളറ്റിൻ പറയുന്നു. അഭിഭാഷകന്റെ നില ഇപ്പോഴും മാറ്റമില്ലാതെ തുടരുകയാണ്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം പാക് അധീന കശ്മീരും അക്‌സായി ചിന്നും ഇന്ത്യയുടേത്; നിലപാട് വ്യക്തമാക്കി അമിത് ഷാ