Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

ആദ്യം വിഷം നൽകി, ശേഷം ഗർഭിണി പൂച്ചയെ കെട്ടിത്തൂക്കി കൊന്നു; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

ഗർഭിണി

നീലിമ ലക്ഷ്മി മോഹൻ

, ശനി, 16 നവം‌ബര്‍ 2019 (11:53 IST)
തിരുവനന്തപുരത്ത് ഗർഭിണിയായ പൂച്ചയെ കൊലപ്പെടുത്തിയത് കെട്ടിത്തൂക്കി തന്നെയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശനിയാഴ്ച അർധരാത്രിക്കും ഞായറാഴ്​ച പുലര്‍ച്ചക്കും ഇടയിലാണ് മരണമെന്നും റിപ്പോർട്ടിൽ പറയുന്നു. കഴുത്തിലെ കുരുക്ക് മുറുകി ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
 
അതേസമയം, വിഷം കൊടുത്ത് കൊന്നശേഷമാണോ കെട്ടിത്തൂക്കിയതെന്ന് വ്യക്തമാവുന്നതിനായി പൂച്ചയുടെ ആന്തരികാവയവങ്ങൾ പരിശോധനക്ക് അയച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ‌ പറയുന്നു. വിഷം നൽകിയിട്ടുണ്ടെന്ന സംശയത്തിലാണിത്.
 
മൃഗാവകാശപ്രവര്‍ത്തകരുടെ പരാതിയിൽ വഞ്ചിയൂർ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് പൂച്ചയുടെ ജഡം പോസ്റ്റ് മോർട്ടത്തിന് അയച്ചത്. ക്ലബിൽ മദ്യപിച്ചെത്തിയവർ പൂച്ചയെ കെട്ടിത്തൂക്കുകയായിരുന്നുവെന്നാണ് ഉയർന്ന ആരോപണം. സംഭവത്തിൽ പൊലീസ് കേസെടുക്കുകയും ചെയ്തു. സെക്ഷന്‍ 429 പ്രകാരം മൃഗങ്ങളെ ഉപദ്രവിക്കുകയും, കൊല്ലുകയും ചെയ്തതിനും. സെക്ഷന്‍ 268 പ്രകാരം പൊതുശല്യത്തിനുമാണ് കേസെടുത്തിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞത് പ്രസവത്തിന് 10 മിനുറ്റ് മുൻപ്; പ്രസവം ശുചിമുറിയിൽ; അനുഭവം പങ്കുവച്ച് മോഡൽ