Webdunia - Bharat's app for daily news and videos

Install App

പ്രതി വൈദിക വേഷമണിഞ്ഞ ചെകുത്താനെന്ന് കോടതി; അൾത്താര ബാലികമാരെ പീഡിപ്പിച്ച വൈദികന് 45 വര്‍ഷത്തെ തടവ്

Webdunia
ശനി, 17 ഓഗസ്റ്റ് 2019 (17:12 IST)
പ്രായപൂര്‍ത്തിയാകാത്ത അൾത്താര ബാലികമാരെ ലൈംഗികമായി പീഡിപ്പിച്ച വൈദികനെ കോടതി 45 വര്‍ഷത്തെ കഠിന തടവിന് വിധിച്ചു. അമേരിക്കയിലെ ഒരു കത്തോലിക്ക ദേവാലയത്തിലെ വൈദികനായ ഉർബനോ വാസ്‌ക്വസിനെയാണ് (47) വാഷിങ്ടനിലെ കൊളംബിയ കോടതി ശിക്ഷിച്ചത്.

ഒമ്പത് വയസുമുതൽ പതിമൂന്ന് വയസുവരെയുള്ള അൾത്താര ബാലികമാരെയാണ് വൈദികൻ പീഡിപ്പിച്ചത്. പരാതി അതീവ ഗുരുതര സ്വഭാവമുള്ളതാണെന്നും, വൈദിക വേഷമണിഞ്ഞ ചെകുത്താനെ പോലെയാണ് വൈദികന്‍  പെണ്‍കുട്ടികളോട് പെരുമാറിയതെന്ന് കോടതി നിരീക്ഷിച്ചു.

2015 - 2016 വര്‍ഷങ്ങളിലാണ് പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായത്. ദേവാലയത്തില്‍ തിരു - കര്‍മ്മങ്ങള്‍ നടക്കുമ്പോള്‍ അള്‍‌ത്താരയ്‌ക്ക് പിന്നിലുള്ള മുറികളില്‍ വെച്ച് ഉർബനോ പെണ്‍കുട്ടികളെ പീഡിപ്പിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി.

പെണ്‍കുട്ടികള്‍ മൊഴികളില്‍ ഉറച്ചു നിന്നതും തെളിവുകള്‍ അന്വേഷണം സംഘം കണ്ടെത്തിയതുമാണ് വൈദികന് തിരിച്ചടിയായത്. ഒരു പെൺകുട്ടി രക്ഷിതാക്കളിൽ നിന്നും എല്ലാം മറച്ചുവയ്ക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, പിന്നീട് എല്ലാം തുറന്നു പറയുകയായിരുന്നു. പള്ളിക്കുള്ളിൽ വച്ചും പരിസരങ്ങളിൽ വച്ചും വൈദികൻ മോശമായി പെരുമാറിയെന്നാണ് പെൺകുട്ടികളുടെ മൊഴി.

ഈ വൈദികനെതിരെ മറ്റൊരു സ്ത്രീയും പീഡന പരാതി നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാല്‍, വൈദികനെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കാന്‍ ഒരു സംഘം വിശ്വാസികളും വൈദികരും രംഗത്ത് ഉണ്ടായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Rain: സംസ്ഥാനത്ത് മഴ കനക്കുന്നു, അഞ്ച് ദിവസം ശക്തമായ മഴ, കാസർകോട് നദികളിൽ ജലനിരപ്പുയരുന്നു

എംഡിഎംഎയും എക്സ്റ്റസി ഗുളികകളുമായി കൊച്ചിയില്‍ യുവതിയടക്കം നാല് പേര്‍ പിടിയില്‍

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് ബോംബ് ഭീഷണി, സന്ദേശം വന്നത് കോമ്രേഡ് പിണറായി വിജയൻ എന്ന ഇ മെയിലിൽ നിന്ന്

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടി

Nimishapriya Death Sentense: യെമൻ കേന്ദ്രീകരിച്ചുള്ള ചർച്ചകൾ ഫലം കണ്ടു, നിമിഷപ്രിയയുടെ വധശിക്ഷ മറ്റിവെച്ചു

അടുത്ത ലേഖനം
Show comments