Select Your Language

Notifications

webdunia
webdunia
webdunia
Monday, 7 April 2025
webdunia

അശ്ലീല ഭാഷയിൽ സംസാരിച്ചു, നടുറോഡിൽ ഇറക്കിവിട്ടു; പരാതിയുമായി നടി, യൂബർ ഡ്രൈവർ അറസ്റ്റിൽ

യൂബർ ടാക്സി
, വ്യാഴം, 11 ജൂലൈ 2019 (13:07 IST)
യൂബർ ഡ്രൈവറിൽ നിന്നും മോശം അനുഭവമുണ്ടായെന്ന ബംഗാളി നടി സ്വാസിക ദത്തയുടെ പരാതിയിൽ ഡ്രൈവറെ അറസ്റ്റ് ചെയ്ത് പൊലീസ്. ഡ്രൈവര്‍ തന്നെ കാറില്‍ നിന്ന് ബലമായി നടുറോഡില്‍ ഇറക്കിവിടുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു എന്നാണ് നടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. 
 
സംഭവം വിവാദമായതിന് പിന്നാലെ നടിയോട് മോശമായി പെരുമാറിയ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. സ്വാസ്തികയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. ബുധനാഴ്ച കൊല്‍ക്കത്തയില്‍ വെച്ചാണ് നടിയ്ക്ക് ദുരനുഭവം ഉണ്ടായത്. 
 
യാത്രയ്ക്കായി യൂബർ ടാക്സി വിളിച്ച നടിക്ക് നേരെ ഡ്രൈവർ ആക്രമസ്വഭാവം കാണിക്കുകയായിരുന്നു. ജംഷദ് എന്നു പേരുള്ള ഡ്രൈവറുടെ ഫോട്ടോയും ഫോണ്‍ നമ്പറും കാറിന്റെ നമ്പര്‍ പ്ലേറ്റും സഹിതമാണ് നടിയുടെ കുറിപ്പ്.
 
‘നടുറോഡില്‍ കാര്‍ നിര്‍ത്തി ആപ്പില്‍ ട്രിപ് ക്യാന്‍സല്‍ ചെയ്തു. എന്നിട്ട് എന്നോട് ഇറങ്ങാന്‍ ആവശ്യപ്പെട്ടു. ഞാന്‍ വിസ്സമ്മതിച്ചപ്പോള്‍ കാര്‍ എതിര്‍വശത്തേക്ക് തിരിച്ച് സ്വന്തം നാട്ടിലേക്ക് കൊണ്ടു പോകാന്‍ പുറപ്പെട്ടു. അശ്ലീല ഭാഷയില്‍ സംസാരിക്കാനും തുടങ്ങി. പിന്നീട് ഡോര്‍ തുറന്ന് അയാളെന്നെ തള്ളിയിറക്കുകയായിരുന്നു. ’ സ്വാസ്തിക കുറിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗോവയില്‍ കല്യാണത്തിന് മുമ്പ് എച്ച്‌ഐവി ടെസ്റ്റ് നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍