വിദേശ വനിതയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ

Webdunia
വ്യാഴം, 3 ഓഗസ്റ്റ് 2023 (14:57 IST)
കൊല്ലം: കൊല്ലം വള്ളിക്കാവിലെ മാതാ അമൃതാനന്ദമയി മഠത്തിലേക്ക് വന്ന അമേരിക്കൻ യുവതിയെ പീഡിപ്പിച്ച കേസിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു. ആലുംകടവ് ചെറിയഴീക്കൽ പന്നിശ്ശേരിൽ നിഖിൽ ചെറിയഴീക്കൽ ആര്യശേരിൽ ജയൻ എന്നിവരാണ് കരുനാഗപ്പള്ളി പോലീസ് പിടിയിലായത്.
 
രണ്ടാഴ്ച മുമ്പ് ആശ്രമത്തിനു പുറത്തുള്ള ബീച്ചിലിരുന്ന നാല്പത്തിനാലുകാരിയായ അമേരിക്കൻ സ്ത്രീയെ ഇവരുവരും ചേർന്ന് ബൈക്കിൽ കടത്തിക്കൊണ്ടുപോയി ആളൊഴിഞ്ഞ വീട്ടിലെത്തിച്ചു പീഡിപ്പിച്ചു എന്നാണു പരാതി.
 
ഓഗസ്റ്റ് എട്ടാം തീയതി ഇവർ സ്വദേശത്തേക്ക് മടങ്ങാനിരിക്കുകയായിരുന്നു. ഇവരെ ആശുപത്രിയിൽ എത്തിച്ച ശേഷം പിന്നീട് പോലീസിൽ പരാതി നൽകുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കയ്യിൽ കുപ്പിയുമായി നടക്കുന്ന സാറ തെൻഡുൽക്കർ; ബിയർ ബോട്ടിലെന്ന് സോഷ്യൽമീഡിയ; സൈബറാക്രമണം രൂക്ഷം

ഇനിയെങ്കിലും പാഠം പഠിച്ച് തിരുത്തണം, ജനങ്ങൾ എൽഡിഎഫിൽ നിന്ന് അകന്നു, തുറന്ന് പറഞ്ഞ് ബിനോയ് വിശ്വം

Mammootty: ഇങ്ങനെ വേണം നിര്‍മാതാക്കള്‍ ആയാല്‍, സ്റ്റാര്‍ഡം അറിഞ്ഞ് കളിക്കണം; ക്യൂബ്‌സിനു കൈയടി

അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനൽ തോൽവി: ടീം മാനേജ്മെന്റിനോട് വിശദീകരണം തേടി ബിസിസിഐ

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് ഒരു ലക്ഷം കടന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

വട്ടിയൂര്‍ക്കാവ് എന്റെ മണ്ഡലം, സ്ഥാനാര്‍ഥിയാകാന്‍ താത്പര്യമുണ്ടെന്ന് കൃഷ്ണകുമാര്‍

പ്രമുഖ പാർട്ടി സമീപിച്ചു, സജീവ രാഷ്ട്രീയത്തിലേക്കെന്ന സൂചന നൽകി രാഹുൽ ഈശ്വർ

ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി; വെള്ളിയാഴ്ച മുതല്‍ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത

ചക്രവാതച്ചുഴി: വെള്ളിയാഴ്ച മുതൽ കേരളത്തിൽ പരക്കെ മഴ; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പിണറായി വിജയന്‍ വീണ്ടും മത്സരിക്കും, തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഛിന്നഭിന്നമാകും: എ കെ ബാലന്‍

അടുത്ത ലേഖനം
Show comments