അമ്മയുടെ സഹായത്തോടെ പതിനാലുകാരിയെ ബലാത്സംഗം ചെയ്തു; അമ്മയും കാമുകനും അറസ്റ്റില്‍
അമ്മയുടെ സഹായത്തോടെ പതിനാലുകാരിയെ ബലാത്സംഗം ചെയ്തു; അമ്മയും കാമുകനും അറസ്റ്റില്‍
Publish Date: Mon, 02 Jul 2018 (13:56 IST)
Updated Date: Mon, 02 Jul 2018 (13:57 IST)
പതിനാലു വയസുകാരിയെ അമ്മയുടെ കാമുകന്‍ ബലാത്സംഗം ചെയ്തു. സംഭവത്തിൽ അമ്മയേയും കാമുകനേയും പൊലീസ് അറസ്റ്റു ചെയ്തു. അമ്മയുടെ ഒത്താശയോടെയാണ് കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
തിരൂർക്കാട് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ സുഹൈലിനെയാണ് കുട്ടിയുടെ അമ്മയേയുമാണ് മങ്കട പൊലീസ് അറസ്റ്റു ചെയ്തത്. ഒരു വർഷമായി നടന്നുവന്ന സംഭവം ചൈൽഡ് ലൈൻ വഴിയാണ് പൊലീസ് അറിയുന്നത്.
കഴിഞ്ഞ ഒരു വർഷമായി സുഹൈൽ കുട്ടിയെ പീഡിപ്പിച്ച് വരികയായിരുന്നു. അമ്മയെ കാണാന്‍ വീട്ടില്‍ എത്തുന്ന പ്രതി പെണ്‍കുട്ടിയെ നിരവധി തവണ ലൈംഗികമായി ഉപയോഗിച്ചു.
പീഡനം സഹിക്കാനാവാതെ കഴിഞ്ഞയാഴ്ച പീഡനവിവരം കുട്ടി അടുത്ത ബന്ധുവിനോട് പറഞ്ഞത്. ബന്ധു വിവരം ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിച്ചു. അവരാണ് പൊലീസിൽ പരാതി നൽകിയത്.