വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച യുവ ഡോക്ടർ പിടിയിൽ

എ കെ ജെ അയ്യർ
ഞായര്‍, 27 ഒക്‌ടോബര്‍ 2024 (12:34 IST)
ആലപ്പുഴ: വിവാഹ വാഗ്ദാനം നൽകി യുവതിയെ ഒരുവർഷത്തോളമായി പീഡിപ്പിച്ചു വന്നിരുന്ന തമിഴ്നാട് മധുര സ്വദേശി കേശവ് രമണ (28) നെ നോർത്ത് പോലീസ് സ്റ്റേഷനിലെ പ്രേത്യേക അന്വേഷണ സംഘം പിടികൂടി. തിരുവനന്തപുരം സ്വദേശിയായ യുവതിയെ പീഡിപ്പിച്ച ഡോക്ടറെ തമിഴ്നാട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
 
 ആലപ്പുഴയിലെ സ്വകാര്യ സ്ഥാപനത്തിൽ ഇരുവരും ഒരുമിച്ച് ജോലി ചെയ്തിരുന്ന സമയത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. മറ്റൊരു പെൺകുട്ടിയുമായി വിവാഹം ഉറപ്പിച്ചിരുന്ന വിവരം ഒളിച്ചു വച്ചു തിരുവനന്തപുരം സ്വദേശിനിയോട് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു വരുകയായിരുന്നു. 
 
തന്നെ വിവാഹം കഴിക്കണം എന്ന് യുവതി ആവശ്യപ്പെട്ടപ്പോൾ മറ്റൊരു യുവതിയുമായി വിവാഹം ഉറപ്പിച്ചിരിക്കുകയാണെന്ന വിവരം ഡോക്ടർ അറിയിച്ചു. യുവതി പരാതി നൽകിയതോടെ ജോലി ഉപേക്ഷിച്ചു നാടുവിട്ട് തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ നോർത്ത് സി.ഐ സജികുമാറിൻ്റെ നേതൃത്വത്തിൽ എസ്.ഐ ദേവിക, സുഭാഷ്, വിനു,ലവൻ, സുജിത് എന്നിവർ അടങ്ങുന്ന അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻറ് ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വിഡി സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഖേദം പ്രകടിപ്പിച്ച് തരൂര്‍

ഇന്ധനം ലാഭിക്കണം; കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ വാഹനവ്യൂഹത്തിന്റെ എണ്ണം 9 ല്‍ നിന്ന് 6 ആയി കുറച്ചു

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വിഡി സതീശന്‍ ക്ഷണിച്ചിട്ടുണ്ട്; മൂന്ന് ബിജെപി നിയുക്ത എംഎല്‍എമാരും പങ്കെടുക്കും

Census 2027 : ഇത്തവണ ഡിജിറ്റൽ, ജൂൺ 16 മുതൽ സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താം

Kerala Weather: കാലവർഷം വരുന്നേ...! സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത

അടുത്ത ലേഖനം
Show comments