Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിച്ചു : 31 കാരന് 21 വർഷം കഠിന തടവ്

Sexual abuse

എ കെ ജെ അയ്യർ

, ബുധന്‍, 2 ഒക്‌ടോബര്‍ 2024 (19:09 IST)
കൊല്ലം : അയൽ വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ 31 കാരനെ കോടതി 21 കൊല്ലത്തെ കഠിന തടവിനു ശിക്ഷിച്ചു. കടയ്ക്കൽ മാങ്കോട് കൊണ്ടോടി വലിയ വിള വീട്ടിൽ ഷമീറിനെയാണ് കോടതി ശിക്ഷിച്ചത്. 
 
കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് കോടതിയാണ് പ്രതിയെ കഠിന തടവിനൊപ്പം 65000 രൂപ പിഴയും ശിക്ഷയായി വിധിച്ചത്. 2017 ലായിരുന്നു കേസിനാസ്പദമായ സംഭവം. പീഡനത്തിനു ശേഷം സംഭവം പുറത്തു പറഞ്ഞാൽ കൊല്ലുമെന്നും പ്രതി ഭീഷണിപ്പെടുത്തി. കടയ്ക്കൽ പോലീസ് ഇൻസ്പെക്ടർ ആയിരുന്ന എസ് സാനിയാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയക്കിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അർജുനെ മാർക്കറ്റ് ചെയ്യുന്നു, വൈകാരികത ചൂഷണം ചെയ്യുന്നു, മനാഫിനെതിരെ ആരോപണവുമായി കുടുംബം