Select Your Language

Notifications

webdunia
webdunia
webdunia
Monday, 14 April 2025
webdunia

മകന്റെ മുന്നില്‍ വെച്ച് ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിച്ചു; പിന്നീട് യുവാവിന് സംഭവിച്ചത് !

Rape
, വ്യാഴം, 11 ജനുവരി 2018 (12:07 IST)
ഗര്‍ഭിണിയായ യുവതിയെ തന്റെ അഞ്ചുവയസ്സുള്ള മകന്റെ മുന്നില്‍വെച്ച് കത്തിക്കാണിച്ച് പീഡിപ്പിച്ച യുവാവിന്റെ ലൈംഗികാവയവം യുവതി കടിച്ചു മുറിച്ചു. ദക്ഷിണാഫ്രിക്കയിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ എംപുമലാംഗയിലാണ് സംഭവം അരങ്ങേറിയത്. 
 
തന്റെ മകനുമൊത്ത് നടന്നുവരികയായിരുന്ന യുവതിക്ക് രണ്ടു പേര്‍ ലിഫ്റ്റ് നല്‍കി. വാഹനത്തില്‍ കയറിയ മകനെയും യുവതിയെയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും സമീപത്തെ കാട്ടിലേക്ക് കൊണ്ടുപോയി കത്തിമുനയില്‍ നിര്‍ത്തി യുവതിയെ ഒരാള്‍ മകന്റെ മുന്നില്‍വെച്ച് ബലാത്സംഗം ചെയ്യുകയുമായിരുന്നു.
 
ഇതിനിടയ്ക്ക് അവസരം കിട്ടിയ യുവതി അയാളുടെ ലൈംഗികാവയവം കടിച്ചുമുറിച്ചെടുത്തു.ഗുരുതരമായി പരിക്കേറ്റ ഇയാള്‍ സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടെന്ന് പൊലീസ് പറഞ്ഞു. ലൈംഗികാവയവത്തിന് ചികിത്സ തേടി ആരെങ്കിലും സമീപത്തെ ആശുപത്രിയിലെത്തിയിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സര്‍ക്കാരിന്റെ ഭീഷണിയും ഏറ്റില്ല; തമിഴ്നാട്ടിൽ ബസ് ജീവനക്കാരുടെ പണിമുടക്ക് തുടരുന്നു - ജനങ്ങള്‍ ദുരിതത്തില്‍