പ്രണയം നടിച്ച് പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; യുവാക്കള്‍ അറസ്‌റ്റില്‍

പ്രണയം നടിച്ച് പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; യുവാക്കള്‍ അറസ്‌റ്റില്‍

വ്യാഴം, 1 നവം‌ബര്‍ 2018 (20:08 IST)
പ്രണയം നടിച്ച് പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച യുവാക്കള്‍ അറസ്‌റ്റില്‍. നൂറനാട് സ്വദേശിയായ അപ്പു എന്നു വിളിക്കുന്ന നിജു (23), കൊല്ലം കാവനാട് സ്വദേശി വിപിന്‍ രാജു (30) എന്നിവരാണ് പിടിയിലായത്.

പുന്നപ്ര സ്വദേശിയായ പെണ്‍കുട്ടിയുമായി പ്രതികളില്‍ ഒരാള്‍ക്ക് ബന്ധമുണ്ടായിരുന്നു. വിവാഹം കഴിച്ചു കൊള്ളാമെന്ന വാഗ്ദാനം നല്‍കിയാണ് ദിവസങ്ങള്‍ക്ക് മുമ്പ് ഇവര്‍ പെണ്‍കുട്ടിയെ തട്ടികൊണ്ട് പോയി ലൈംഗികമായി ഉപയോഗിച്ചത്.

കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ വിവരം പുന്നപ്ര പൊലീസില്‍ അറിയിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ പ്രതികള്‍ ഒളിവില്‍ പോയി.

അന്വേഷണത്തിനിടെ പിടിയിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി. ഇവരെ 14 ദിവസത്തേക്ക് റിമാന്‍‌ഡ് ചെയ്‌തു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം സൂപ്പർസ്റ്റാർ സാൻ‌ട്രോ, 22 ദിവസത്തിനുള്ളിൽ ബുക്കിങ്ങ് 29,000 കടന്നു !