അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ര്‍ഥി​നി​യെ സഹപാഠികള്‍ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി​യ ശേ​ഷം തീ കൊളുത്തിക്കൊന്നു

അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ര്‍ഥി​നി​യെ സഹപാഠികള്‍ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി​യ ശേ​ഷം തീ കൊളുത്തിക്കൊന്നു

ശനി, 24 മാര്‍ച്ച് 2018 (13:07 IST)
അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി​യ ശേ​ഷം ക​ത്തി​ച്ചു​കൊ​ന്നു. ആ​സാ​മി​ലെ ന​ഗാ​വ് ജി​ല്ല​യി​ലാണ് സം​ഭ​വം. കുട്ടി പഠിച്ചിരുന്ന സ്‌കൂളിലെ മുതിര്‍ന്ന വിദ്യാര്‍ഥികളാണ് പ്രതികള്‍. മൂന്നു പേര്‍ ചേര്‍ന്നാണ് പീഡനം നടത്തിയത്. രണ്ടു പേര്‍ പിടിയിലായതായി പൊലീസ് വ്യക്തമാക്കി. ഒരാള്‍ ഒളിവിലാണ്.

തൊ​ണ്ണൂ​റു ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ പെ​ൺ​കു​ട്ടി ന​ഗാ​വ് ജി​ല്ലാ ആ​ശു​പ​ത്രി​യില്‍ വെച്ചാണ് മരണത്തിന് കീഴടങ്ങിയത്.

ക്ലാസ് കഴിഞ്ഞ് വീട്ടില്‍ എത്തിയ കുട്ടിയാണ് ക്രൂരമായ പീഡനത്തിന് ഇരയായത്. പെണ്‍കുട്ടി വീട്ടില്‍ തനിച്ചാണെന്ന് മനസിലാക്കിയ സ്‌കൂളിലെ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കുകയായിരുന്നു.

പീഡനത്തിനു ശേഷം അവശയായ പെ​ൺ​കു​ട്ടി​യു​ടെ ശ​രീ​ര​ത്ത് മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തിയ ശേഷം മൂന്ന് വിദ്യാര്‍ഥികളും രക്ഷപ്പെട്ടു.

വീട്ടില്‍ നിന്നും തീയും പുകയും പടരുന്നത് ശ്രദ്ധയില്‍പ്പെട്ട് സമീപവാസികള്‍ എത്തിയപ്പോള്‍ പൊ​ള്ള​ലേ​റ്റ നി​ല​യി​ൽ പെ​ൺ​കു​ട്ടി​യെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സ്‌കൂളിലെ മൂന്ന് മുതിര്‍ന്ന വിദ്യാര്‍ഥികളാണ് പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയതായി പൊലീസ് വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം ജിയോ മ്യൂസിക്കും സാവനും കൈകോര്‍ത്തു, ലോകസംഗീതരംഗത്ത് ഇത് പുതിയ ചുവടുവയ്പ്