അനിയനുവേണ്ടി വിവാഹമുറപ്പിച്ചു, വീട്ടിലെത്തിയപ്പോൾ ചേട്ടനെ കാമുകനാക്കി; ഭാവി വരനും ചേട്ടനും മാറി മാറി പീഡിപ്പിച്ചു

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സഹോദരങ്ങൾ അറസ്റ്റിൽ

ബുധന്‍, 8 ഓഗസ്റ്റ് 2018 (15:05 IST)
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ സഹോദരങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റാർ പൊലീസ് സ്റ്റേഷൻ അതിർത്തിയിലാണ് സംഭവം. പെൺകുട്ടിയുടെ മാതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സഹോദരങ്ങളായ ചിറ്റാർ പന്നിയാർ കോളനി കിഴക്കേത്തറ വീട്ടിൽ വിഷ്ണു(24) ജിഷ്ണു(23) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
 
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: 
 
ഒരു വർഷം മുൻപ് കോട്ടയത്തെ മെഡിക്കൽ കോളേജിൽ വെച്ച് പെൺകുട്ടിയും പ്രതികളിലൊരാളായ ജിഷ്ണുവും പരിചയപ്പെടുകയും ഇവരുടെ അടുപ്പം പ്രണയത്തിലേക്ക് വഴിമാറുകയും ചെയ്തു. ഇരുവീട്ടുകാർക്കും വിവാഹത്തിന് സമ്മതമായിരുന്നു. എന്നാൽ, പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്തതിൽ വിവാഹം പിന്നെ നടത്താമെന്ന് തീരുമാനിക്കുകയായിരുന്നു. 
 
എന്നാൽ, സ്വന്തം വീട്ടിലെ ചില പ്രശ്നങ്ങൾ കാരണം പെൺകുട്ടിയും ഒരു മാസം മുൻപ് മാതവും പ്രതികളുടെ വീട്ടിൽ താമസമായി. ഇതിനിടയിൽ പെൺകുട്ടിക്ക് വിഷ്ണുവിനോട് അടുപ്പമായി. ഈ അടുപ്പം മനസ്സിലാക്കിയ ജിഷ്ണു പെൺകുട്ടിയേയും അമ്മയേയും വാടകകയ്ക്ക് വീടെടുത്ത് മാറ്റിത്താമസിപ്പിച്ചു. പക്ഷേ, വിഷ്ണുവുമായുള്ള വിവാഹം മതിയെന്നായി പെൺകുട്ടിയും അമ്മയും. 
 
ഇതേച്ചൊല്ലി സഹോദരങ്ങൾ തമ്മിൽ കലഹം സ്ഥിരമായി. ജിഷ്ണു പലതവണ ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു. പലപ്പോഴായി സഹോദരങ്ങൾ പെൺകുട്ടിയെ പീഡിപ്പിക്കുകയും ചെയ്തു. വഴക്ക് വഷളായതോടെയാണ് പെൺകുട്ടിയുടെ മാതാവ് പൊലീസിൽ പരാതി നൽകിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ശാരീരികബന്ധം പുലർത്തിയതിനാണ് ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം പ്രവര്‍ത്തകര്‍ ഹാളിലേക്ക് തള്ളിക്കയറി; തിക്കിലും തിരക്കിലും രണ്ട് മരണം - സംയമനം പാലിക്കണമെന്ന് സ്‌റ്റാലിന്‍