Webdunia - Bharat's app for daily news and videos

Install App

പ്ലസ്ടു വിദ്യാർഥിനിയെ മാനഭംഗപ്പെടുത്തി ദൃശ്യങ്ങള്‍ പുറത്തുവിട്ട അധ്യാപകന്‍ അറസ്‌റ്റില്‍; കൂടുതല്‍ വീഡിയോകള്‍ കണ്ടെടുത്തു

പ്ലസ്ടു വിദ്യാർഥിനിയെ മാനഭംഗപ്പെടുത്തി ദൃശ്യങ്ങള്‍ പുറത്തുവിട്ട അധ്യാപകന്‍ അറസ്‌റ്റില്‍; കൂടുതല്‍ വീഡിയോകള്‍ കണ്ടെടുത്തു

Webdunia
വെള്ളി, 14 ഡിസം‌ബര്‍ 2018 (12:18 IST)
പ്ലസ്ടു വിദ്യാർഥിനിയെ മാനഭംഗപ്പെടുത്തുകയും ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്‌ത അധ്യാപകൻ അറസ്റ്റില്‍‌.

ഹൊസ്മാർ മഠത്തിന്റെ ഉടമസ്ഥതയിൽ കാർക്കളയ്ക്കടുത്തുള്ള സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപകൻ നരാവി സ്വദേശി പ്രസാദ് കോട്യാനെ(43)യാണ് അറസ്‌റ്റിലായത്.

പീഡന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. അന്വേഷണത്തില്‍ പ്രസാദ് കൂടുതല്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചതായി പൊലീസ് കണ്ടത്തി.

സ്‌കൂളില്‍ എത്തിയ ഉഡുപ്പി എസ്‌പി ലക്ഷ്മൺ നിമ്പാർഗി പ്രസാദിനെ ചോദ്യം ചെയ്‌തതോടെ ഇയാള്‍ കുറ്റം സമ്മതിച്ചു. തുടര്‍ന്ന് പൊലീസ് അറസ്‌റ്റ് രേഖപ്പെടുത്തുകയായിരുന്നു.

പരിശോധനയില്‍ മൂന്നു പെൺകുട്ടികൾക്കൊപ്പമുള്ള വീഡിയോ ദൃശ്യങ്ങളും പ്രസാദിന്റെ ഫോണില്‍ നിന്നും പൊലീസ് കണ്ടെടുത്തു. നിരവധി പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

പെണ്‍കുട്ടിയോ മാതാപിതാക്കളോ പീഡനം സംബന്ധിച്ച് പരാതി നല്‍കിയിരുന്നില്ല. വീഡിയോ രംഗങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

സിറിയ വിടുന്നതിനു മുമ്പ് അസദ് റഷ്യയിലേക്ക് കടത്തിയത് 2120 കോടി രൂപയുടെ നോട്ടുകള്‍!

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന അതിജീവിതയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും

ഊഞ്ഞാലിലെ പ്ലാസ്റ്റിക് കയര്‍ കഴുത്തില്‍ കുരുങ്ങി; മാനന്തവാടിയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

Zakir Hussain: സാക്കിര്‍ ഹുസൈന്‍ ഇനി ഓര്‍മ

ബിജെപി സംസ്ഥാന അധ്യക്ഷ പദവി, എം ടി രമേശിന് സാധ്യത, ശോഭാ സുരേന്ദ്രന്റെ പേരും പരിഗണനയില്‍

അടുത്ത ലേഖനം
Show comments