Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാല പൊട്ടിച്ചോടിയ കള്ളനെ വീട്ടമ്മ സ്കൂട്ടറിൽ പിന്തുടർന്ന് ഇടിച്ചിട്ടു, ഫോണ്‍ എടുക്കാന്‍ തിരിച്ചെത്തിയപ്പോള്‍ നാട്ടുകാരും ‘പഞ്ഞിക്കിട്ടു’ - സംഭവം പത്തനംതിട്ടയില്‍

മാല പൊട്ടിച്ചോടിയ കള്ളനെ വീട്ടമ്മ സ്കൂട്ടറിൽ പിന്തുടർന്ന് ഇടിച്ചിട്ടു, ഫോണ്‍ എടുക്കാന്‍ തിരിച്ചെത്തിയപ്പോള്‍ നാട്ടുകാരും ‘പഞ്ഞിക്കിട്ടു’ - സംഭവം പത്തനംതിട്ടയില്‍

robber
പത്തനംതിട്ട , വ്യാഴം, 13 ഡിസം‌ബര്‍ 2018 (12:09 IST)
മാല പൊട്ടിച്ച് രക്ഷപ്പെട്ട കള്ളനെ സ്‌കൂട്ടറില്‍ പിന്തുടര്‍ന്ന് വീട്ടമ്മ ഇടിച്ചിട്ടു. പത്തനംതിട്ട റാന്നിയിലാണ് പൊലീസിനെ പൊലും അതിശയിപ്പിച്ച സംഭവമുണ്ടായത്.

പുലര്‍ച്ചെ രണ്ടു മണിയോടെയാണ് മോഷണം നടന്നത്. ജനലിന്റെ കമ്പി വളച്ച് വീടിനുള്ളില്‍ കയറിയ കള്ളന്‍  ഉറങ്ങുകയായിരുന്ന വീട്ടമ്മയുടെ മാല കൈക്കലാക്കി പുറത്തിറങ്ങി. ഞെട്ടിയുണര്‍ന്ന ഇവര്‍ കള്ളനെ കാണുകയും വീടിന് പുറത്ത് എത്തുകയും ചെയ്‌തു.

കള്ളന്‍ രക്ഷപ്പെട്ടുവെന്ന് വ്യക്തമായതോടെ സ്‌കൂട്ടറില്‍ പിന്തുടരുകയും അര കിലോമീറ്റര്‍ അകലെവച്ച് കള്ളനെ ഇടിച്ചിടുകയുമായിരുന്നു. മാല തിരികെ വാങ്ങിയെങ്കിലും കള്ളന്‍ രക്ഷപ്പെട്ടു. സമീപവാസികള്‍ എത്തിയെങ്കിലും ഇയാളെ പിടികൂടാന്‍ കഴിഞ്ഞില്ല.

വീട്ടമ്മയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കള്ളന്റെ മൊബൈല്‍ ഫോണ്‍ നഷ്‌ടമായിരുന്നു. പുലര്‍ച്ചെ അഞ്ചുമണിയോടെ ഫോണ്‍ തിരികെ എടുക്കാന്‍ എത്തിയ കള്ളനെ പ്രഭാത നടത്തത്തിന് ഇറങ്ങിയ നാട്ടുകാരൻ സംശയം തോന്നി പിടിച്ചുനിർത്തി ചോദ്യം ചെയ്‌തു.

കള്ളനെന്ന് സംശയിക്കുന്നയാളെ പിടികൂടിയതായി അറിഞ്ഞ വീട്ടമ്മ ഉടന്‍ സംഭവസ്ഥലത്ത് എത്തി. മാല പൊട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചത് ഇയാള്‍ തന്നെയാ‍ണെന്ന് തിരിച്ചറിഞ്ഞ വീട്ടമ്മ കള്ളനെ കൈകാര്യം ചെയ്‌തു. തുടര്‍ന്ന് സംഭവസ്ഥലത്ത് എത്തി പൊലീസിന് പ്രതിയെ കൈമാറുകയും ചെയ്‌തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിവാഹ ആഘോഷം കൊഴുപ്പിക്കാന്‍ വെടിവച്ചു; 14കാരന്‍ തല്‍ക്ഷണം മരിച്ചു - വരനും കൂട്ടരും പിടിയില്‍