Webdunia - Bharat's app for daily news and videos

Install App

ആദായ നികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് 80 ലക്ഷവും ആഭരണങ്ങളും കവർന്നു, റിയൽ എസ്റ്റേറ്റ് ഏജന്റിനെ കബളിപ്പിച്ചത് 11 പേരടങ്ങുന്ന സംഘം

Webdunia
വെള്ളി, 14 ജൂണ്‍ 2019 (17:44 IST)
ആദായ നികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് റിയൽ എസ്റ്റേറ്റ് ഏജന്റിന്റെ വീട്ടിൽ നിന്നും 11 പേരടങ്ങുന്ന സംഘം 80 ലക്ഷം രൂപയും സ്വർണാഭരണങ്ങളും തന്ത്രപരമായി കൈക്കലാക്കി. മുംബൈയിലാണ് സംഭവം. കിസാൻ ദഗ്‌ഡു ബെൽവതെ എന്ന 59കാരനാണ് കബളിപ്പിക്കപ്പെട്ടത്. 
 
വ്യാജ തിരിച്ചറിയൽ കാർഡ് കാണിച്ച് ഇവർ വീടിനുള്ളിൽ കയറി റെയിഡ് ആരംഭിക്കയയിരുന്നു. വീട്ടിലുണ്ടായിരുന്ന എല്ലാവരുടെയും മൊബൈൽഫോണുകൾ ആദ്യ തന്നെ ഇവർ പിടിച്ചെടുത്തു. തുടർന്ന് വീട്ടിൽ ലോക്കറിൽ സൂക്ഷിച്ചിരുന്ന 80 ലക്ഷം രൂപയും സ്വർണാഭരനങ്ങളും കൈക്കലാക്കി. കുടുംബാംഗങ്ങളുടെ മൊഴിയെടുത്ത് ഒപ്പുകൾ ശേഖരിച്ച് ബെൽവതെയോട് ഇൻകം ടാക്സ് ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ട ശേഷം സ്വർണവും പണവുമായി സംഘം കടക്കുകയായിരുന്നു.   
 
സംഭവം കൂട്ടുകാരനോട് ബെൽവതെ പറഞ്ഞിരുന്നു. സുഹൃത്തിന്റെ നിർദേശത്തെ തുടർന്നാണ് ബെൽവതെ പൊലീസിൽ സമീപിച്ചത്. ഇതോടെയാണ് വീട്ടിൽ മോഷ്ടാക്കളാണ് എത്തിയത് എന്ന് വ്യക്തമായത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിൽനിന്നും മോഷ്ടാക്കൾ ഉപയോഗിച്ച വാഹനത്തിന്റെ വിവരങ്ങൽ പൊലീസിന് ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ 11 പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോട്ടറി ടിക്കറ്റ് വിൽപ്പനയിൽ പാലക്കാടിന് തന്നെ ഒന്നാം സ്ഥാനം

ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു

ലോകസമ്പന്നരുടെ പട്ടികയില്‍ മസ്‌ക് ബഹുദൂരം മുന്നില്‍; രണ്ടാം സ്ഥാനം മാര്‍ക് സക്കര്‍ബര്‍ഗിന്

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: ഒളിവില്‍ പോയ സുകാന്തിന്റെ വീട്ടിലെ വളര്‍ത്തുമൃഗങ്ങളെ പഞ്ചായത്ത് ഏറ്റെടുത്തു

പറയാനുള്ളത് മുഴുവന്‍ കേട്ടു; ഇനി ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ച ഇല്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി

അടുത്ത ലേഖനം
Show comments