Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാറ്റടിക്കേണ്ട, ആണികൊണ്ടാൽ പങ്‌ചറാവുകയുമില്ല, ടയറുകളിൽ വിപ്ലവ മാറ്റവുമായി മിഷലിൻ !

കാറ്റടിക്കേണ്ട, ആണികൊണ്ടാൽ പങ്‌ചറാവുകയുമില്ല, ടയറുകളിൽ വിപ്ലവ മാറ്റവുമായി മിഷലിൻ !
, വെള്ളി, 14 ജൂണ്‍ 2019 (14:40 IST)
കാറിന്റെ ടയർ പഞ്ചറായി വഴിയിൽ കുടുങ്ങിപ്പോയ അവസ്ഥ നമ്മളിൽ മിക്ക ആളുകൾക്കും ഉണ്ടായിക്കാണും. നന്നാക്കാൻ ആളെ വിളിച്ചുവരുത്തി പഞ്ചർ ഒട്ടിച്ച് വേണം യാത്ര തുടരാൻ എന്തൊരു തലവേദനപിടിച്ച പണിയാണല്ലേ. കാറ്റടിക്കാതെ ഉപയോഗിക്കാൻ പറ്റുന്ന ടയറുകൾ കണ്ടുപിടിച്ചെങ്കിൽ എന്ന് വെറുതെയെങ്കിൽ അത്തരം സന്ദർഭങ്ങളിൽ നമ്മൾ ചിന്തിച്ചിട്ടുണ്ടാവും. എന്നാൽ അത് സംഭവിച്ചുകഴിഞ്ഞു. ടയറുകളിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരികയാണ് മിഷലിൻ എന്ന ടയർ നിർമ്മാതാക്കാൾ.
 
കാറ്റ് നിറക്കേൺണ്ടാത്ത. ആണുയോ കൂർത്ത വസ്ഥുക്കളോ കയറിയാൽ പോലും പങ്‌ചറാകാത്ത ടയറുകൾക്ക് രൂപം നൽകിയിരിക്കുക്കയാണ് മിഷലിൻ. മിഷലിനും ജനറൽ മോട്ടോർസും സഹകരിച്ചാണ് ഇത്തരത്തിൽ യുപ്ടിസ് (യൂണിക് പങ്‌ചർ പ്രൂഫ് ടയറ് സിസ്റ്റം) എന്ന പുത്തൻ ടയറിന് രൂപം നൽകിയിരിക്കുന്നത്. 
 
കാറ്റു നിറച്ചല്ല ഈ ടയറുകൾ ഓടുക. ടയറിന്റ് ഉൾവഷം സൈഡിൽനിന്നും നോക്കിയാൽ നമുക്ക് കാണാം. കഴിഞ്ഞ ദിവസം ഈ ടയറിന്റെ ദൃശ്യം കമ്പനി പുറത്തുവിട്ടിരുന്നു. പക്ഷേ 2024ലോടെ മാത്രമെ യുപ്ടിസ് വിപണിയിൽ എത്തുകയുള്ളു. ഏറെ കാലം ഈടുനിക്കുന്നതും മികച്ച കംഫെർട്ട് നൽകുന്നതുമായിരിക്കും യുപ്ടിസ് ടയറുകൾ എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ടയറുകൾ പഞ്ചറാകുന്നതുകൊള്ള സാമ്പത്തിക ൻഷ്ടവും ധന നഷ്റ്റവും ഇതുകൊണ്ട് ഒഴിവാക്കാമെന്നും മിഷലിൻ പറയുന്നു 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

50000 രൂപ വാങ്ങിയിട്ട് തിരികെ നല്‍കിയില്ല; യുവതിയെ പോസ്റ്റില്‍ കെട്ടിയിട്ടു: വീഡിയോ പുറത്ത്