Webdunia - Bharat's app for daily news and videos

Install App

തമിഴ്നാട്ടില്‍ റഷ്യൻ യുവതി കൂട്ട ബലാത്സംഗത്തിനിരയായി; പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ - ആറു പേര്‍ കസ്‌റ്റഡിയില്‍

തമിഴ്നാട്ടില്‍ റഷ്യൻ യുവതി കൂട്ട ബലാത്സംഗത്തിനിരയായി; പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ - ആറു പേര്‍ കസ്‌റ്റഡിയില്‍

Webdunia
ബുധന്‍, 18 ജൂലൈ 2018 (13:49 IST)
തമിഴ്നാട്ടിലെ തിരുവണ്ണാമലയിൽ റഷ്യൻ യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി. തിരുവണ്ണാമലയിലെ ഒരു സര്‍വീസ് അപ്പാര്‍ട്‌മെന്റില്‍ വച്ചാണ് 21 കാരിയായ വിദേശവനിതയെ ആറു പേർ ചേർന്ന് മയക്കുമരുന്ന് നൽകി പീഡിപ്പിച്ചത്.

സംഭവത്തില്‍ യുവതിയെ ആശുപത്രിയില്‍ എത്തിച്ച ഗൈഡ് അടക്കം ആറു പേരെ പൊലീസ് ചോദ്യം ചെയ്‌തുവരികയാണ്. ക്രൂരമായ ലൈംഗിക പീഡനങ്ങൾക്ക് ഇരയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിരുവണ്ണാമലയിലെ റിസോര്‍ട്ടില്‍ കഴിഞ്ഞ ഞായറാഴ്‌ചയാണ് സംഭവമുണ്ടായത്. യുവതി ഒരു മാസം മുമ്പ് തമിഴ്നാട്ടിൽ എത്തിയത് മുതൽ ഗൈഡായി താൻ കൂടെയുണ്ടായിരുന്നയാളാണ് പ്രധാന പ്രതിയെന്നാണ് പൊലീസ് സംശയിക്കുന്നത്.

യുവതി ശനിയാഴ്‌ച താമസ സ്ഥലത്തേക്ക് തന്നെയും സുഹൃത്തുക്കളെയും ക്ഷണിച്ചിരുന്നു. പരസ്‌പര സമ്മതത്തോടെയാണ് പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. ഞായറാഴ്ച രാവിലെ താൻ പുറത്തുപോയി തിരികെയെത്തിയപ്പോൾ യുവതി അബോധാവസ്ഥയിലായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു.

പീഡനത്തിനിരയായ പെണ്‍കുട്ടിയെ ഇയാള്‍ തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്. സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

യുവതി ക്രൂരമായ ലൈംഗിക പീഡനങ്ങൾക്ക് ഇരയായിട്ടുണ്ടെന്ന് ഡോക്‍ടര്‍മാര്‍ വ്യക്തമാക്കി. മയക്കുമരുന്ന് നല്‍കിയ ക്രൂരമായ രീതിയില്‍ പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചു. മുഖത്തും കൈകളിലും കടിയേറ്റതിന്റെയും
അരയ്‌ക്ക് മുകളിലേക്ക് നഖമുപയോഗിച്ച് മാന്തിപ്പറിച്ചതിന്റെയും പാടുകളുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

സംഭവം നടന്ന അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും മയക്കുമരുന്നുകള്‍ പൊലീസ് കണ്ടെടുത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കന്‍ പ്രസിഡന്റുമാര്‍ക്ക് ഇന്നേവരെ കിട്ടിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വിലകൂടിയ സമ്മാനം; ട്രംപിന് ഖത്തര്‍ നല്‍കുന്നത് പറക്കുന്ന കൊട്ടാരം!

പാക്കിസ്ഥാന്റെ പങ്കാളി തുര്‍ക്കിയുടെ ആപ്പിള്‍ ഇനി നമുക്ക് വേണ്ട: നിരോധനവുമായി പൂണെയിലെ പഴകച്ചവടക്കാര്‍

വേടന്റെ പാട്ടുകളില്‍ ജാതിഭീകരവാദം, ഷവര്‍മ കഴിച്ച് മരിക്കുന്നവരെല്ലാം ഹിന്ദുക്കള്‍, വര്‍ഗീയത തുപ്പി ആര്‍എസ്എസ് നേതാവിന്റെ പ്രസംഗം

പാക്കിസ്ഥാന്‍ പിടികൂടിയ ബിഎസ്എഫ് ജവാനെ വിട്ടയച്ചു; മോചിപ്പിച്ചത് 22ാം ദിവസം

ടെലികോം ആക്ട് 2023: എത്ര സിം ഉണ്ട്, രണ്ട് ലക്ഷം രൂപ പിഴയും മൂന്നുവര്‍ഷം തടവും കിട്ടിയേക്കും!

അടുത്ത ലേഖനം
Show comments