റിജോഷിനെ കൊലപ്പെടുത്തിയത് അർധബോധാവസ്ഥയിൽ കഴുത്തുഞെരിച്ച്, മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം

Webdunia
വെള്ളി, 8 നവം‌ബര്‍ 2019 (20:02 IST)
ഇടുക്കി: ശാന്തൻപാറ കൊലപതാകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. റിജോഷിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായാണ് പ്രാഥമിക റിപ്പോർട്ട്. കയറോ തുണിയോ ഉപയോഗിച്ചാവാം കൊലപ്പെടുത്തിയത് എന്നും, ഈ സമയത്ത് റിജോഷ് അർധ ബോധാവസ്ഥയിൽ ആയിരുന്നു എന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു.
 
ശരീരത്തിൽ മറ്റു മുറിവുകൾ ഇല്ല. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം ഉണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ റിസോർട്ട് മനേജർ വസീമിനും, കൊല്ലപ്പെട്ട റിജോഷിന്റെ ഭാര്യ ലിജിക്കുമായി പൊലീസ് തിരച്ചിൽ ശക്തമാക്കി. ലിജിയും വസീമുമായുള്ള ബന്ധം ലിജേഷ് കണ്ടെത്തിയതാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ചൊവ്വാഴ്ച ഇരുവരും പാലയിൽ എത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. 
 
വസീമിന്റെ നാടായ തൃശൂർ വഴി ഇരുവരും തമിഴ്നാട്ടിലേക്ക് കടന്നതായാണ് പൊലീസ് സംശയിക്കുന്നത്. വസീമിന്റെ സഹോദരനെയും സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇതോടെ കുറ്റം താനാണ് ചെയ്തത് എന്നും സഹോദരനെയും സുഹൃത്തുക്കളെയും വിട്ടയക്കണം എന്നുമുള്ള വസീമിന്റെ വീഡിയോ സന്ദേശം പൊലീസിന് ലഭിച്ചു. പുത്തടിക്കു സമീപം മഷ്റൂം ഹട്ട് ഫാം ഹൗസിന്റെ കൃഷിയിടത്തിൽനിന്നുമാണ് റിജോഷിന്റെ മൃതദേഹം കണ്ടെത്തിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കെഎസ്ആര്‍ടിസി പ്രീമിയം ബസിന്റെ ചില്ല് അടിച്ചു തകര്‍ത്ത് യുവതി; കേസായതോടെ 28000 രൂപ നഷ്ടപരിഹാരം നല്‍കി

ശബരിമല സ്വര്‍ണ മോഷണക്കേസ്: പുതിയ സര്‍ക്കാര്‍ ചുമതലയേറ്റതോടെ ഹൈക്കോടതി തിങ്കളാഴ്ച വീണ്ടും വാദം കേള്‍ക്കും

കോൺഗ്രസിനു 13 മന്ത്രിമാർ; സണ്ണി ജോസഫും മുരളീധരനും ഉറപ്പിച്ചു, ചെന്നിത്തല ഉറപ്പില്ല

Ramesh Chennithala: അൻവർ സാദത്തിനെയും ഐ.സി.ബാലകൃഷ്ണനെയും പരിഗണിക്കണം; വഴങ്ങാതെ ചെന്നിത്തല

ജ്വാല ഗുട്ട ഒരു വര്‍ഷത്തിനുള്ളില്‍ ദാനം ചെയ്തത് 60 ലിറ്റര്‍ മുലപ്പാല്‍; കാരണം ഇതാണ്

അടുത്ത ലേഖനം
Show comments