Select Your Language

Notifications

webdunia
webdunia
webdunia
Monday, 7 April 2025
webdunia

കാവി പൂശാൻ ശ്രമം, ബിജെപിയുടെ കെണിയിൽ വീഴാനില്ലെന്ന് രജനീകാന്ത്

വാർത്ത
, വെള്ളി, 8 നവം‌ബര്‍ 2019 (16:31 IST)
ചെന്നൈ: തിരുവള്ളുവറിനെ പോലെ തന്നെയും കാവി പൂശാനാണ് ബിജെപി ശ്രമിക്കുന്നത് എന്നും ബിജെപിയുടെ കെണീയിൽ തന്നെ വീഴ്ത്താനാവില്ലെന്നും രജനീകാന്ത്. താൻ ഒരു പാർട്ടി അംഗമാണ് എന്ന് പ്രചരിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അത് അംഗീകരിക്കാനാകില്ല,
 
തിരുവള്ളുവറിനെ പോലുള്ള മഹാൻമാർ ജാതിക്കും മതത്തിനും അതീതരാണ്. അദ്ദേഹത്തെപ്പോലെയുള്ളൊരു മാഹാൻമാരെ കാവിയുമായി ബന്ധപ്പെടുത്തിയുള്ള വിവാദം അനാവശ്യമാണ്. കേന്ദ്ര സർക്കാർ നൽകിയ അവാർഡിന് അന്ദിയുണ്ട് എന്നും രജനീകാന്ത് പറഞ്ഞു.
 
തത്വചിന്തകനും കവിയുമായ തിരുവള്ളുവറിനെ പ്രതിമയിൽ ഹിന്ദു മക്കൾ പാർട്ടി കാവി അണിയിച്ചതാണ് വലിയ വിവാദമായി മാറിയത്. തിരുവള്ളുവറിന് ഏറ്റവും യോജിക്കുന്ന നിറം കാവിയാണെന്നും തിരുവള്ളുവർ ഹിന്ധുവാണ് എന്നുമായിരുന്നു. ഹിന്ധു മക്കൾ പാർട്ടി നേതാവ് അർജുൻ സമ്പത്തിന്റെ പ്രതികരണം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നെഹ്റു കുടുംബത്തിന്റെ എസ്‌പിജി സുരക്ഷ പിൻവലിക്കാൻ കേന്ദ്രം; നീക്കവുമായി ആഭ്യന്തരമന്ത്രാലയം; ഇനി മോദിക്ക് മാത്രം