Webdunia - Bharat's app for daily news and videos

Install App

സ്‌കൂള്‍ പ്രിന്‍സിപ്പലിനെ ഭര്‍ത്താവ് ഓഫീസ് മുറിയില്‍ വെച്ച് വെട്ടിക്കൊന്നു; അന്വേഷണം ആരംഭിച്ച് പൊലീസ്

Webdunia
ബുധന്‍, 3 ജൂലൈ 2019 (20:04 IST)
സ്‌കൂള്‍ പ്രിന്‍സിപ്പലിനെ ഭര്‍ത്താവ് ഓഫീസില്‍ കയറി വെട്ടിക്കൊന്നു. മഹരാഷ്ട്രയിലെ ഗോണ്ടിയ ജില്ലയിലെ ഇരിട്ടോലയിലെ സില്ല പരിഷത് സ്‌കൂളിലെ പ്രധാന അധ്യാപികയായ പ്രതിഭാ ഡോങ്ക്രെ (51) ആണ് കൊല്ലപ്പെട്ടത്.

കൊല നടത്തിയ ദിലീപ് ഡോങ്ക്രെ ഒളിവിലാണ്. ഇയാള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ചൊവ്വാഴ്‌ച രാവിലെ 11.15നാണ് സംഭവം. സ്‌കൂളിലെത്തിയ ദിലീപ് പ്രതിഭയുടെ ഓഫീസ് മുറിയിലേക്ക് എത്തുകയും വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്‌തു.

സംസാരം വഴക്കിലേക്ക് നീങ്ങിയതോടെ കൈയില്‍ കരുതിയിരുന്ന  മഴു ഉപയോഗിച്ച് ദിലീപ് പ്രതിഭയെ വെട്ടി. ശരീരത്തില്‍ നിരവധി വെട്ടുകളേറ്റ പ്രതിഭ സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു.

ബഹളം കേട്ട് അധ്യാപകരും അധികൃതരും എത്തിയപ്പോഴേക്കും ദിലീപ് ഓടിരക്ഷപ്പെട്ടു. മദ്യപാനിയായ ഇയാള്‍  പ്രതിഭയെ പണത്തിനുവേണ്ടി ഉപദ്രവിക്കുക പതിവായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഇതേത്തുടര്‍ന്ന് ഇരുവരും ജനുവരി മുതല്‍ പിരിഞ്ഞു താമസിച്ചു വരികയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments