Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫേസ്‌ബുക്കിലൂടെ തട്ടിയെടുത്തത് ഏഴുലക്ഷം രൂപ; അമേരിക്കന്‍ യുവാവിനെതിരെ പരാതിയുമായി യുവതി

ഫേസ്‌ബുക്കിലൂടെ തട്ടിയെടുത്തത് ഏഴുലക്ഷം രൂപ; അമേരിക്കന്‍ യുവാവിനെതിരെ പരാതിയുമായി യുവതി
ചങ്ങനാശേരി , ബുധന്‍, 3 ജൂലൈ 2019 (14:47 IST)
ഫേസ്‌ബുക്കിലൂടെ പരിചയത്തിലായ യുവാവ് ജോലി വാഗ്ദാനം ചെയ്‌ത് ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി. അമേരിക്കന്‍ പൌരനായ മൈക്കിൾ ലോനനെതിരേയാണ് തൃക്കൊടിത്താനം സ്വദേശിനി പൊലീസില്‍ പരാതി നല്‍കിയത്.

ഫേസ്‌ബുക്കുലൂടെയാണ് യുവതി ലോനനെ പരിചയപ്പെടുന്നത്. കാനഡയില്‍ നഴ്‌സായി ജോലി ഒരുക്കിത്തരാമെന്ന ഇയാളുടെ വാഗ്ദാനം യുവതി വിശ്വസിച്ചതോടെയാണ് തട്ടിപ്പ് നടന്നത്. ഡബ്ല്യു.എക്സ്. ലോജിസ്റ്റിക്സ് എന്ന സ്ഥാപനത്തിലൂടെ അപേക്ഷാ ഫോം കൊറിയറിൽ അയച്ചു നല്‍കുകയും ചെയ്‌തതോടെ യുവതിയുടെ വിശ്വാസം ബലപ്പെട്ടു.

കൊറിയര്‍ വഴി സമ്മാനങ്ങള്‍ അയച്ചുവെന്നും അതിന് നികുതി അടയ്ക്കുന്നതിനായി 38,580 രൂപ അക്കൗണ്ടിലേക്ക് ഇട്ടുതരണമെന്ന് ലോനന്‍ ആവശ്യപ്പെട്ടു. ഇതു പ്രകാരം യുവതി പണം നല്‍കുകയും ചെയ്‌തു. മൂന്ന് ആഴ്‌ചയ്‌ക്കിടെ പല തവണയായി ആറുലക്ഷത്തി തൊണ്ണൂറായിരം രൂപ യുവതി ട്രാന്‍‌സ്‌ഫര്‍ ചെയ്‌തു.

ലോനന്‍ വീണ്ടും പണം ആവശ്യപ്പെട്ടതോടെ യുവതി തൃക്കൊടിത്താനം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസ് രജിസ്‌റ്റര്‍ ചെയ്‌ത പൊലീസ് അന്വേഷണം ആരംഭിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്തൊക്കെ ബഹളമായിരുന്നു; സമരം, നിരോധനാജ്ഞ ലംഘിക്കൽ, ആചാര സംരക്ഷണ ജാഥകൾ, ഒടുവിൽ ശബരിമല യുവതീപ്രവേശനത്തിൽ പ്രത്യേക നിയമനിർമ്മാണമില്ലെന്ന് കേന്ദ്ര സർക്കാർ