Webdunia - Bharat's app for daily news and videos

Install App

പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; നഗരസഭാ കൗണ്‍സിലര്‍ക്കെതിരെ കേസ് - പ്രതി ഒളിവില്‍

Webdunia
ശനി, 4 മെയ് 2019 (18:55 IST)
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ മലപ്പുറം വളാഞ്ചേരി നഗരസഭാ കൗൺസിലർക്കെതിരെ പോക്‍സോ നിയമപ്രകാരം കേസ്​. സിപിഎം കൗൺസിലർ ഷംസുദ്ദീനെതിരെയാണ്​കേസെടുത്തത്​. ഒളിവില്‍ പോയ പ്രതിക്കായി പൊലീസ് തിരച്ചില്‍ ശക്തമാക്കി.

സഹോദരിക്കൊപ്പം പതിനാറുകാരിയായ പെണ്‍കുട്ടി ചൈല്‍ഡ് ലൈനില്‍ എത്തി നേരിട്ട് പരാതി നല്‍കുകയായിരുന്നു. ചൈൽഡ്​ ലൈൻ ഈ പരാതി കലക്​ടർക്കും മലപ്പുറം ജില്ലാ പൊലീസ്​ മേധാവിക്കും കൈമാറി. തിരൂര്‍ ഡിവൈഎസ്‌പിക്കാണ് അന്വേഷണ ചുമതല.

പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ ഇഷ്‌ടം സ്ഥാപിച്ച് ഷംസുദ്ദീന്‍ ലൈംഗികമായി പീഡിപ്പിച്ചു. വീട്ടില്‍ വെച്ചും പീഡനം നടന്നുവെന്നും പെണ്‍കുട്ടിയുടെ പരാതിയില്‍ വ്യക്തമാക്കുന്നു. വിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടിയുടെ സഹോദരി പറഞ്ഞു.

കഴിഞ്ഞ വർഷം ജൂലൈയിൽ പെൺകുട്ടിയെ കാണാതായിരുന്നു. ഇതിന്​പിന്നിൽ ഷംസുദ്ദീൻ ആണെന്ന്​ ബന്ധുക്കളോട്​പെൺകുട്ടി വെളിപ്പെടുത്തിയിട്ടുണ്ട്​.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

സര്‍ക്കാരിന് തിരിച്ചടി; 9 തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം ഹൈക്കോടതി റദ്ദാക്കി

കളമശ്ശേരിയില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; രോഗം സ്ഥിരീകരിച്ചത് നാല്‍പതിലധികം പേര്‍ക്ക്

അംബേദ്കറോട് ചിലർക്ക് അലർജി, നമുക്ക് അങ്ങനെയല്ല, സന്തോഷത്തോടെ ഉച്ചരിക്കാം: അമിത് ഷായ്ക്കെതിരെ വിജയ്

ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടല്‍; അഞ്ചു ഭീകരരെ സുരക്ഷാസേന വധിച്ചു

ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണം ബാങ്കിലേക്ക്; പ്രതിവര്‍ഷം പലിശയായി ലഭിക്കുന്നത് 10കോടിയോളം രൂപ

അടുത്ത ലേഖനം