ബലാത്സംഗം ചെറുത്ത ദളിത് യുവതിയെ തീ കൊളുത്തി; പ്രതിക്കായി തിരച്ചില്‍ ശക്തമാക്കി പൊലീസ്

ഞായര്‍, 14 ഏപ്രില്‍ 2019 (11:40 IST)
ബലാത്സംഗം ചെറുത്ത ദളിത് യുവതിയെ തീകൊളുത്തി. 85 ശതമാനം പൊള്ളലേറ്റ യുവതിയുടെ നില അതീവ ഗുരുതരമാണ്. ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരിനടുത്തെ ഭട്നിയിലാണ് നാടിനെ നടുക്കിയ സംഭവം.

ശനിയാഴ്ച രാവിലെയാണ് വീടനടുത്തുള്ള കൃഷിയിടത്തില്‍വെച്ച് രാജ്ബര്‍ എന്നയാള്‍ 35കാരിയും വിധവയുമായ യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്.

യുവതി ബഹളമുണ്ടാക്കി ചെറുത്തു നിന്നതോടെ മര്‍ദ്ദിച്ച് അവശയാക്കിയ ശേഷം ഇയാള്‍ തീകൊളുത്തി. സംശയം തോന്നി  കൃഷിയിടത്തിലെത്തിയ പ്രദേശവാസിയാണ് യുവതിയെ കണ്ടത്.  

സംഭവശേഷം ഗ്രാമത്തില്‍ നിന്നും രക്ഷപ്പെട്ട രാജ്ബര്‍ ഒളിവിലാണ്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു. പ്രതി ഒളിവിലാണ്. യുവതിയുടെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തി.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം; സുരേഷ് ഗോപിക്കെതിരെ നടപടിക്ക് സാധ്യത