Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആദ്യരാത്രിയ്ക്ക് മുമ്പേ നവവരനെ യുവതി അഴിക്കുള്ളിലാക്കി - സംഭവം ഇങ്ങനെ !

ലൈംഗിക ചൂഷണം: ആദ്യരാത്രിയ്ക്ക് മുമ്പേ നവവരന്‍ അഴിയ്ക്കുള്ളില്‍

sexual abusement
വര്‍ക്കല , ചൊവ്വ, 21 നവം‌ബര്‍ 2017 (16:05 IST)
പീഡന കേസിലെ പ്രതിയെ വിവാഹദിവസം രാത്രിയില്‍ ഭാര്യാഗൃഹത്തില്‍ നിന്ന് പിടികൂടി. പാരിപ്പള്ളി നെട്ടയംചേരിയില്‍ വേളമാനുര്‍ ഇര്‍ഷാദ് മന്‍സിലില്‍ ഇന്‍ഷാദ് (29) ആണ് ആദ്യ രാത്രിക്ക് മുമ്പേ പീഡനക്കേസില്‍ അഴിക്കുള്ളിലായത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിക്ക് വിവാഹവാഗ്ദാനം നല്‍കുകയും തുടര്‍ന്ന് കഴക്കൂട്ടത്ത് ഹോട്ടലിലും വര്‍ക്കലയിലെ റിസോര്‍ട്ടിലും കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി.
 
ഈ സംഭവത്തിനു ശേഷമാണ് പ്രതി മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്. എന്നാല്‍ ഈ വിവാഹവാര്‍ത്ത ഫേസ്ബുക്കിലൂടെ അറിഞ്ഞ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിവാഹദിവസം തന്നെ ഭാര്യാഗൃഹത്തില്‍നിന്ന് രാത്രി ഒമ്പതോടെ പ്രതിയെ കസ്റ്റഡിയിലെടുത്തത്. കഴക്കൂട്ടത്തെ ഹോട്ടലിലും വര്‍ക്കല പാപനാശത്തെ റിസോര്‍ട്ടിലും ജൂലൈയിലുമായിരുന്നു പീഡിപ്പിച്ചതെന്നും പരാതിയില്‍ പറയുന്നു.
 
തനിക്ക് ബിസിനസ്സാണെന്ന് പറഞ്ഞായിരുന്നു ഇന്‍ഷാദ് പെണ്‍കുട്ടിയെ വലയിലാക്കിയതും പറ്റിച്ചതുമെന്നും പൊലീസ് പറഞ്ഞു. താന്‍ വഞ്ചിക്കപ്പെട്ടെന്ന് അറിഞ്ഞ പെണ്‍കുട്ടി കടുത്ത നിരാശയിലായിരുന്നു. ഇതിനിടെയാണ് ഇന്‍ഷാദിന്റെ വിവാഹ ഫോട്ടോകള്‍ ഫേസ്ബുക്കിലെത്തിയത്. ഇന്‍ഷാദിന്റെ സുഹൃത്തുക്കളും കല്ല്യാണ ഫോട്ടോകള്‍ ഷെയര്‍ ചെയ്തിരുന്നു. ഇന്‍ഷാദും തന്റെ വിവാഹം കഴിഞ്ഞ വിവരം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഇത് കണ്ട യുവതിയുടെ വീട്ടുകാരുടെ കൂടെ നിര്‍ദ്ദേശാനുസരണമാണ് പെണ്‍കുട്ടി പരാതി നല്‍കിയതെന്നും സൂചനയുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൗമാരക്കാരികള്‍ തമ്മിലുള്ള പ്രണയം നാല് വയസുകാരിയുടെ ജീവനെടുത്തു