Publish Date: Thu, 29 Feb 2024 (17:44 IST)
Updated Date: Thu, 29 Feb 2024 (17:35 IST)
ജയ്‌പൂർ : ശാസകോശത്തിലെ അണുബാധയെ തുടർന്ന് ചികിത്സയ്‌ക്കെത്തിയ യുവതിയെ സ്ഥിതി ഗുരുതരമായപ്പോൾ ഐസിയുവിൽ പ്രവേശിപ്പിച്ച സമയത്ത് നഴ്‌സിംഗ് അസിസ്റ്റന്റ് പീഡിപ്പിച്ചതായി പരാതി ഉണ്ടായതിനെ തുടർന്ന് അയാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
രാജസ്ഥാനിലെ ആൾവാറിലേ സ്വകാര്യ ആശുപത്രി ജീവനക്കാരനായ നഴ്‌സിംഗ് അസിസ്റ്റന്റ് ;ചിരാഗ് യാദവ് കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ നാല് മണിക്കാണ് ഇരുപത്തിനാലുകാരിയായ യുവതിയെ പീഡിപ്പിച്ചതായി പരാതി ഉണ്ടായത്. എതിർക്കാതിരിക്കാൻ കുത്തിവച്ചു അബോധാവസ്ഥയിലാക്കി എന്നുമാണ് പരാതിയിൽ പറഞ്ഞത്.
ബോധം വന്നപ്പോഴാണ് വിവരം ഭർത്താവിനെയും മറ്റും യുവതി അറിയിച്ചതും പോലീസിൽ പരാതി നൽകിയതും. ആശുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങളും മറ്റും പരിശോധിച്ച ശേഷം പോലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.