Select Your Language

Notifications

webdunia
webdunia
webdunia
webdunia

താമരശേരിയിൽ ബാലികയെ പീഡിപ്പിച്ച 47 കാരൻ പിടിയിൽ

താമരശേരിയിൽ ബാലികയെ പീഡിപ്പിച്ച 47 കാരൻ പിടിയിൽ

എ കെ ജെ അയ്യർ

, വെള്ളി, 15 മാര്‍ച്ച് 2024 (10:05 IST)
കോഴിക്കോട് : താമരശേരിയിൽ ആറു വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച നാല്പത്തേഴുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പാടി സ്വദേശി ബാബു ആണ് പോലീസ് പിടിയിലായത്. പരിചയമുള്ള ബാലികയെ നയത്തിൽ വീട്ടിൽ കൊണ്ടുപോയാണ് പീഡിപ്പിച്ചത്. 
 
വിവരം കുട്ടി വീട്ടുകാരോട് പറയുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു. പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരെഞ്ഞെടുപ്പ് അടുത്തു, 2 വർഷത്തിനിടെ ആദ്യമായി പെട്രോൾ, ഡീസൽ വിലകളിൽ ഇളവ്