ഭാര്യ രോഗിയായത് വൃദ്ധ ദമ്പതികളുടെ മന്ത്രവാദത്തിലൂടെ എന്ന് സംശയം, ബന്ധുക്കളെ ക്രൂരമായി കൊലപ്പെടുത്തി യുവാവ്

Webdunia
വ്യാഴം, 15 ഓഗസ്റ്റ് 2019 (13:39 IST)
ഭാര്യ രോഗിയായത് ബന്ധുക്കളായ വൃദ്ധ ദമ്പതികളാണെന്ന് സംശയിച്ച് ക്രൂരമായി കൊലപ്പെടുത്തി യുവാവ്. ഝാർഖണ്ഡിലെ സിംഗ്ഭൂം ജില്ലയിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. ഒറിന്ത് ടുഡു(70), ഭാര്യ കോകി ടുഡു(60) എന്നിവരെയാണ് 30കാരനായ ബന്ധു സുഖ്‌ലാൽ ടുഡു കൊലപ്പെടുത്തിയത്.
 
സുഖ്‌ലാലിന്റെ ഭാര്യ ഒരു വർഷമായി രോഗബാധിതയായി കിടപ്പിലാണ്. പല ആശുപത്രിയിൽ ചികിത്സിച്ചിട്ടും അസുഖം ഭേതമായിരുന്നില്ല. ഇതോടെ കാരണം അറിയാൻ സുഖ്‌ലാൽ ഒരു മന്ത്രവാദിയെ സമീപിച്ചു. വൃദ്ധ ദമ്പതികളായ ബന്ധുക്കൾ ഭാര്യക്കുമേൽ മന്ത്രവാദ പ്രയോഗം നടത്തിയതിനാലണ് ഭാര്യക്ക് രോഗം ബാധിച്ചത് എന്ന് മന്ത്രവാദി സുഖ്‌ലാലിനോട് പറഞ്ഞിരുന്നു  
 
ഇത് വിശ്വസിച്ച സുഖ്‌ലാൽ ഉറങ്ങിക്കിടക്കുകയായിരുന്ന വൃദ്ധ ദമ്പതികളെ മൂർച്ചയേറിയ കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നു. സംഭവശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ ഓളിവിൽ താമസിക്കുന്നതിനിടെ പൊലീസ് അറസ്റ്റ് ചെയ്തു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Union Budget 2026: കേരളം പ്രതീക്ഷിച്ചത് അതിവേഗ റെയിൽപാത, എയിംസ് കിട്ടിയത് കടലാമ സംരക്ഷണം, നാളികേര പ്രോത്സഹനം

എഫ് ആന്റ് ഒ നികുതി വർധന: ഓഹരി വിപണി നേരിട്ടത് വൻ തകർച്ച

റഷ്യക്കാരിയിൽ നിന്നും ലൈംഗികരോഗം പകർന്നു, ഭാര്യ അറിയാതെ ചികിത്സ, എപ്സ്റ്റീൻ ഫയലിലെ വിവരങ്ങൾ നിഷേധിച്ച് ബിൽഗേറ്റ്സ്

മനുഷ്യന്മാർ ബുദ്ധിമുട്ടിക്കുന്നു, ദയയില്ലാതെ പണിയെടുപ്പിക്കുന്നു, സ്വന്തമായി സോഷ്യൽ മീഡിയ തുടങ്ങി AI ബോട്ടുകൾ, ടെക് ലോകത്ത് ആശങ്ക

Gold Price: ഇന്നും 3000ത്തിലധികം രൂപയുടെ വർധനവ്, പൊന്ന് തൊട്ടാൽ പൊള്ളും

എല്ലാം കാണുക

ഏറ്റവും പുതിയത്

ജനഹൃദയങ്ങളിലുള്ള സ്ഥാനം പുരസ്‌കാരങ്ങളെക്കാള്‍ വലുത്; വി.എസ്.അച്യുതാനന്ദന്റെ പത്മവിഭൂഷണ്‍ സ്വീകരിക്കില്ല

കോട്ടൂര്‍ ആന പുനരധിവാസ കേന്ദ്രത്തില്‍ ആന പാപ്പാനെ ചവിട്ടി കൊന്നു

തിരുവല്ലയിലെ അടച്ചിട്ട ധനകാര്യ വായ്പാ സ്ഥാപനത്തില്‍ ഇഡി റെയ്ഡ്; തന്ത്രിയുടെ നിക്ഷേപത്തെക്കുറിച്ചുള്ള സത്യാവസ്ഥ അറിയാന്‍ അന്വേഷണം

കാസര്‍കോട് അബദ്ധത്തില്‍ എലിവിഷം കഴിച്ച സ്ത്രീ മരിച്ചു

നിങ്ങളുടെ ജോലിയും എഐ ഏറ്റെടുക്കും? മുന്നറിയിപ്പുമായി ഐബിഎം സിഇഒ അരവിന്ദ് കൃഷ്ണ

അടുത്ത ലേഖനം
Show comments